സംസ്ഥാനത്തെ ജീവിതശൈലീരോഗങ്ങൾ ഇനി ഒറ്റനോട്ടത്തിൽ;  ജനസംഖ്യാടിസ്ഥാനത്തിൽ രോഗനിർണയ പദ്ധതി


ഉണ്ണി ശുകപുരം

സംസ്ഥാനത്ത് മൂന്നിലൊരാൾക്ക് രക്താതിമർദവും അഞ്ചിലൊരാൾക്ക് പ്രമേഹവുമുള്ളതായി സർക്കാർ നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

Representative Image| Photo: Gettyimages.in

എടപ്പാൾ: സംസ്ഥാനത്തെ ജീവിതശൈലീ രോഗവിവരങ്ങൾ ഒറ്റനോട്ടത്തിൽ കണ്ടെത്താനുള്ള പദ്ധതി തുടങ്ങുന്നു. ജനസംഖ്യാടിസ്ഥാനത്തിലുള്ള രോഗനിർണയ പദ്ധതിയിലൂടെ (പോപ്പുലേഷൻ ബേസ്ഡ് സ്‌ക്രീനിങ്) സംസ്ഥാനത്ത് ജീവിതശൈലീ രോഗമുള്ളവരുടെ കൃത്യമായ കണക്ക് ശേഖരിക്കുകയും അവർക്കാവശ്യമായ ചികിത്സ നൽകുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിനുള്ള പരിശീലനം ആശാവർക്കർമാർക്ക് നൽകിത്തുടങ്ങി.

സംസ്ഥാനത്ത് മൂന്നിലൊരാൾക്ക് രക്താതിമർദവും അഞ്ചിലൊരാൾക്ക് പ്രമേഹവുമുള്ളതായി സർക്കാർ നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഉയർന്ന ജീവിതനിലവാരവും ക്രയവിക്രയശേഷിയും മൂലമുള്ള അനാരോഗ്യകരമായ ഭക്ഷണശൈലിയും വ്യായാമക്കുറവും ലഹരി ഉപയോഗവും മാനസിക പിരിമുറുക്കവുമെല്ലാമാണ് കാരണമായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച കൃത്യമായ കണക്ക് സർക്കാരിന്റെ കൈയിലില്ല. ഇവർക്കാവശ്യമായ ആരോഗ്യസേവനമെത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. ഇതിനുള്ള പരിഹാരമാണ് പുതിയ പദ്ധതി.

എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഓരോ ആരോഗ്യകേന്ദ്രങ്ങൾ തിരഞ്ഞെടുത്താണ് പദ്ധതി തുടങ്ങുന്നത്. ആശാ വർക്കർമാർ വീട്ടിലെത്തി 30 വയസ്സിനു മുകളിലുള്ളവരുടെ വിവരങ്ങൾ ഇ -ഹെൽത്ത് തയ്യാറാക്കിയ മൊബൈൽ ആപ്പ് വഴി ശേഖരിക്കും.

ഇതിന്റെ അടിസ്ഥാനത്തിലുള്ള സ്കോറിങിൽ നാലിനു മുകളിൽ വരുന്നവരെ രോഗപരിശോധനയ്ക്കായി നിർബന്ധമായി ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കും. ശേഖരിക്കുന്ന വിവരങ്ങൾ മെഡിക്കൽ ഓഫീസർക്കും ജില്ല- സംസ്ഥാന ഓഫീസർമാർക്കും നൽകും.

സംസ്ഥാനത്ത് ആരോഗ്യരംഗത്തെ പ്ലാനിങ്ങിനും ഫണ്ട് വിനിയോഗത്തിനും ഈ കണക്ക് അടിസ്ഥാനമാക്കാനും ഇതോടെ സാധിക്കും. പൈലറ്റ് പദ്ധതിക്കു ശേഷം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

മലപ്പുറത്ത് ആദ്യഘട്ടത്തിൽ

കൊണ്ടോട്ടി, വേങ്ങര, തവനൂർ സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, ഓടക്കയം, തുവ്വൂർ, അമരമ്പലം, ഏലംകുളം, കൂട്ടിലങ്ങാടി, തൃപ്പനച്ചി, എടരിക്കോട്, കൽപ്പകഞ്ചേരി, നന്നംമുക്ക് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, പാണ്ടിക്കാട്, മൂന്നിയൂർ, കോട്ടയ്ക്കൽ, താനാളൂർ.

Content Highlights: population based screening for lifestyle diseases

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented