ഔഷധദുരുപയോഗ നിയന്ത്രണം; മരുന്നുപയോഗം പഠിപ്പിക്കാൻ ഫാർമസി കൗൺസലിങ് കേന്ദ്രങ്ങൾ തുടങ്ങാൻ നിർദേശം


ദിനകരൻ കൊമ്പിലാത്ത്

മിതമായ നിരക്കിൽ ഫീസ്‌ ഈടാക്കാം.

പ്രതീകാത്മക ചിത്രം | Photo: A.P.

കണ്ണൂര്‍: രോഗികളെയും കൂട്ടിരിപ്പുകാരെയും മരുന്ന് എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്ന് പഠിപ്പിക്കാനും ബോധവത്കരിക്കാനും ഫാര്‍മസിസ്റ്റ് കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ നിര്‍ദേശം.

ഔഷധ ദുരുപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫാര്‍മസി പ്രാക്ടീസ് റഗുലേഷന്‍ ആക്ട് 2015 പ്രകാരമാണ് ഫാര്‍മസിസ്റ്റുകളുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ നിര്‍ദേശം. മറ്റു പല സംസ്ഥാനങ്ങളിലും നിര്‍ദേശം നടപ്പാക്കിത്തുടങ്ങിയെങ്കിലും കേരളം നടപടി ആരംഭിച്ചിട്ടില്ല.പി.പി.ആര്‍. 2015 അനുസരിച്ച്, രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റിന് രോഗികള്‍ക്കോ അല്ലെങ്കില്‍ അവരെ പരിചരിക്കുന്നവര്‍ക്കോ ഉപദേശം നല്‍കാന്‍ കൗണ്‍സലിങ് സെന്ററുകള്‍ തുറക്കാം. മരുന്നുപയോഗവിവരങ്ങള്‍ രോഗികളുമായി പങ്കുവയ്ക്കാന്‍ ഒരു ഫാര്‍മസിക്ക് ഒരു ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങാം.

ഫാര്‍മസിസ്റ്റിന് നല്‍കുന്ന കൗണ്‍സലിങ് സേവനത്തിന് നാമമാത്ര ഫീസും സ്വീകരിക്കാം. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ഫാര്‍മസി ഇന്‍സ്പെക്ടര്‍മാരെ സംസ്ഥാനസര്‍ക്കാര്‍ നിയമിക്കണം. കൂടാതെ രോഗികളുടെ മരുന്നുകുറിപ്പടികള്‍ എപ്പോഴും സൂക്ഷിക്കാനും ആക്ടില്‍ ആവശ്യപ്പെടുന്നു.

തെറ്റായ മരുന്നുപയോഗരീതിയും അനാവശ്യമായി മരുന്നു കഴിക്കുന്നതും മൂലം ലക്ഷക്കണക്കിന് ആള്‍ക്കാര്‍ രോഗികളായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക് സൂചിപ്പിക്കുന്നു.

തെറ്റായ മരുന്നുപയോഗരീതികാരണം ഇന്ത്യയില്‍ ഗുരുതരമായ രോഗവും മരണവും സംഭവിക്കുന്നുണ്ട്.

മിക്ക വിദേശ രാജ്യങ്ങളിലും ഡോക്ടര്‍മാര്‍ എഴുതിയ മരുന്ന് എങ്ങനെ ഉപയോഗിക്കണമെന്ന് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ കൗണ്‍സലര്‍മാരോ ഫാര്‍മസിസ്റ്റുമാരോ ആണ് തീരുമാനിക്കുക.

തമിഴ്‌നാട് സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ (ടി.എന്‍.എസ്.പി.സി.) സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന്‍സ് 2015 സംസ്ഥാനത്തുടനീളം നടപ്പാക്കാനുള്ള നീക്കത്തിലാണ്. രജിസ്റ്റര്‍ ചെയ്ത എല്ലാ ഫാര്‍മസിസ്റ്റുകള്‍ക്കും 10 ദിവസത്തെ പരിശീലന പരിപാടി തമിഴ്നാട്ടില്‍ നല്‍കുന്നുണ്ട്. ഡി.ഫാം., ഫാം.ഡി. എന്നീ യോഗ്യതകളുള്ള ഫാര്‍മസിസ്റ്റുകളെയാണ് പരിശീലനപരിപാടിയില്‍ പങ്കെടുപ്പിക്കുക.

കൗണ്‍സലിങ് കേന്ദ്രം

ഫാര്‍മസിയില്‍ അംഗീകൃത ഡിപ്ലോമ, ബിരുദം എന്നിവയുള്ള ആര്‍ക്കും കൗണ്‍സലിങ് കേന്ദ്രം തുടങ്ങാം.

മരുന്ന് കഴിക്കേണ്ട സമയം, അളവ്. പാര്‍ശ്വഫലങ്ങള്‍, പ്രത്യേകത, സമയപരിധി എന്നിവയൊക്കെ കേന്ദ്രത്തില്‍നിന്ന് മനസ്സിലാക്കാം.

Content Highlights: to learn how to use medicine, pharmacist counselling centers to start, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented