അരുമ മൃ​ഗങ്ങളെ പരിപാലിക്കുന്നുണ്ടോ? മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെടും


പ്രതീകാത്മക ചിത്രം | ANI

സൗഹൃദങ്ങളും സാമൂഹിക ബന്ധങ്ങളുമൊക്കെ മാനസിക സൗഖ്യം പകരുന്നതിനെക്കുറിച്ച് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അരുമ മൃ​ഗങ്ങൾ ഉള്ളവർക്കും മാനസിക സന്തോഷം ലഭിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. ഓമന മൃ​ഗങ്ങളെ പരിപാലിക്കുന്നതു കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങളാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

പലരും വീട്ടിലെ ഒരം​ഗത്തെപ്പോലെ അരുമ മൃ​ഗങ്ങളെ കാണുന്നവരാണ്. അത്തരക്കാരെ സന്തോഷിപ്പിക്കുന്നതാണ് പുതിയ പഠനം. വീട്ടിൽ ഒരു വളർത്തുമൃ​ഗം ഉണ്ടാകുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിന് ​ഗുണം ചെയ്യുമെന്നാണ് സയൻസ് അലർട്ടിൽ പങ്കുവെച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.

മിഷി​ഗൺ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിലെ അമ്പതിനു മുകളിൽ പ്രായമുള്ളവരെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. അഞ്ചുവർഷത്തിൽ കൂടുതലായി അരുമ മൃ​ഗങ്ങളെ പരിപാലിക്കുന്നവരിൽ സമയബന്ധിതമായി ഓർമ്മകൾ വീണ്ടെടുക്കാനുള്ള ശേഷി മികച്ച നിലയിൽ കാണപ്പെട്ടു. മസ്തിഷ്കത്തിന് പ്രായമാകുന്നതിന്റെ വേ​ഗം കുറയ്ക്കാനും ഓമന മൃ​ഗങ്ങൾക്ക് കഴിവുണ്ടെന്നാണ് പഠനം പറയുന്നത്.

2010 മുതൽ 2016 വരെ നടത്തിയ സർവേ ആധാരമാക്കിയാണ് നി​ഗമനത്തിലെത്തിത്. ഓരോ തവണ കോ​ഗ്നിറ്റീവ് ടെസ്റ്റുകൾ നടത്തുമ്പോഴും ഇക്കൂട്ടരുടെ സ്കോറുകൾ കൂടിവരികയാണുണ്ടായത്. പ്രായമായവരിലും ഇക്കാര്യത്തിൽ ​ഗുണകരമായ മാറ്റങ്ങളാണ് കണ്ടുവന്നതെന്നും പഠനത്തിലുണ്ട്.

നേരത്തേയും സമാനമായ പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. അരുമ മൃ​ഗങ്ങളെ പരിപാലിക്കുന്നവർ നേരത്തേ എഴുന്നേൽക്കുകയും സജീവമായി ഇരിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇത് മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്നും ഒപ്പം ഉടമകളുടെ ഏകാന്തതയും സമ്മർദവും കുറയ്ക്കുമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.

Content Highlights: pets help protect your brain as you get older says study


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented