ഉറക്കം സ്വസ്ഥമാകുന്നില്ലേ? വ്യായാമം ​ഗുണം ചെയ്യുമെന്ന് പഠനം


Representative Image| Photo: Canva.com

സുഖകരമായ ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുന്ന ദിവസം ഉന്മേഷം തോന്നുന്നുവെന്ന് പറയുന്നവരുണ്ട്. ഉറക്കം കുറയുന്നത് മാനസിക-ശാരീരിക ആരോ​ഗ്യത്തെ വിപരീതമായി ബാധിക്കും. ഉറക്കക്കുറവ് നേരിടുന്നതിൽ ഭൂരിഭാ​ഗവും പിന്നീട് ​ഗത്യന്തരമില്ലാതെ മരുന്നുകളെ ആശ്രയിക്കാറാണ് പതിവ്. എന്നാൽ സുഖകരമായ ഉറക്കത്തിന് ഒരുപരിധിവരെ വ്യായാമം ​ഗുണം ചെയ്യുമെന്നാണ് പുതിയൊരു പഠനം പങ്കുവെക്കുന്നത്.

നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയാണ് പഠനത്തിനു പിന്നിൽ. മയോക്ലിനിക് പ്രൊസീഡിങ്സ് എന്ന മെഡിക്കൽ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോർവേയിലെ ഏറ്റവും ബൃഹത്തായ ഡേറ്റയെന്ന് അറിയപ്പെടുന്ന ട്രൊൻഡെലാ​ഗ് ഹെൽത്ത് സർവേയിൽ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.1984 മുതൽ നോർവേയിലെ ട്രൈൻഡൈമിലെ ആരോ​ഗ്യസംബന്ധമായ ഡേറ്റകളാണ് ട്രൊൻഡെലാ​ഗ് ഹെൽത്ത് സർവേയിലുള്ളത്. ഇക്കാലത്തിനിടയിൽ ജനങ്ങളുടെ ആരോ​ഗ്യത്തിലുണ്ടായ മാറ്റങ്ങൾ തിരിച്ചറിയാൻ പ്രസ്തുത ഡാറ്റ ​ഗവേഷകരെ സഹായിക്കുന്നു. 2006-08 കാലഘട്ടത്തിൽ പഠനത്തിൽ പങ്കാളികളായവരെ 2018 ജനുവരി വരെ ട്രാക്ക് ചെയ്യുകയായിരുന്നു. പഠനകാലത്ത് ഉറക്കത്തിനുള്ള മരുന്ന് കഴിച്ചവരായിരുന്നു ഏകദേശം 5800 പേർ. പതിനേഴു ശതമാനത്തോളം പേരുടെ ഉറക്കക്കുറവ് ​ഗൗരവകരമായിരുന്നെന്നും മരുന്നില്ലാതെ കഴിയുമായിരുന്നില്ലെന്നുമാണ് ​ഗവേഷകർ കണ്ടെത്തിയത്. പക്ഷേ വ്യായാമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതിരുന്നവരിൽ ഉറക്കക്കുറവ് കുറഞ്ഞതായി കാണപ്പെട്ടുവെന്ന് പഠനത്തിൽ പറയുന്നു.

വ്യായാമം ചെയ്ത് ആരോ​ഗ്യം കാത്തുസൂക്ഷിച്ചവരിൽ ഉറക്കക്കുറവിന് മരുന്നു കഴിക്കേണ്ട അവസ്ഥ കുറഞ്ഞുവെന്നാണ് പഠനത്തിൽ കണ്ടെത്തിയതെന്ന് നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസറായ ലിൻ‍ഡ ഏൺസെൻ പറയുന്നു . അതും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഉറക്കസംബന്ധമായ പ്രശ്നങ്ങൾക്ക് വ്യായാമം ​കൂടുതൽ ​ഗുണം ചെയ്തതായി കണ്ടെത്തിയത്.

ഉറക്കക്കുറവുമായെത്തുന്ന രോ​ഗികൾക്ക് വ്യായാമം നിർദേശിക്കുന്നതിൽ ഡോക്ടർമാർ കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് കണ്ടെത്തലുകൾ വ്യക്തമാക്കുന്നതെന്ന് ​ഗവേഷകർ പറയുന്നു. ഉറക്കസംബന്ധമായ പ്രശ്നങ്ങൾ നേരിടാനുള്ള ഫലപ്രദമായ മാർ​ഗങ്ങളിലൊന്ന് ഫിറ്റ്നസ് കാത്തുസൂക്ഷിക്കുകയാണെന്ന് പറയുകയാണ് ​ഗവേഷകർ.

Content Highlights: people having trouble sleeping should try exercise study suggests


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented