പാഴായ പഴങ്ങളുപയോഗിച്ച് പെനിസിലിൻ;സാങ്കേതികവിദ്യക്ക് കാലിക്കറ്റിന് പേറ്റന്റ്


കെ.എം. ബൈജു

ചുരുങ്ങിയ ചെലവിൽ മരുന്ന് ഉത്പാദിപ്പിക്കാവുന്ന കാൽവെപ്പ്

പ്രതീകാത്മക ചിത്രം. ഇൻസൈറ്റിൽ ഡോ. സി. ഗോപിനാഥ്

കോഴിക്കോട്: പെനിസിലിന്‍ ഉത്പാദിപ്പിക്കുന്ന പൂപ്പലിനെ വളര്‍ത്താന്‍ പാഴാകുന്ന പഴങ്ങള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യക്ക് പേറ്റന്റ്. കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്‌നോളജി വിഭാഗമാണ് ഈ നേട്ടത്തിനുപിന്നില്‍. ജീവന്‍രക്ഷാ ഔഷധമായ പെനിസിലിന്‍ ചുരുങ്ങിയ ചെലവില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ഇതോടെ വഴിയൊരുങ്ങി.

സോളിഡ് സ്റ്റേറ്റ് ഫെര്‍മെന്റേഷന്‍ സാങ്കേതികവിദ്യ (എസ്.എസ്.എഫ്.) ഉപയോഗിച്ചാണ് ജൈവമാലിന്യം മാധ്യമമായി ഉപയോഗിച്ച് പെനിസിലിന്‍ ഉത്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയ്ക്കാണ് പേറ്റന്റ്. ബയോടെക്‌നോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സി. ഗോപിനാഥാണ് ആറുവര്‍ഷംനീണ്ട ഗവേഷണത്തില്‍ നൂതനസാങ്കേതികവിദ്യ വികസിപ്പിച്ചത്. ചീഞ്ഞ മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ കുഴമ്പുരൂപത്തിലാക്കി അതില്‍ തവിട്, ഉമിക്കരി തുടങ്ങിയവ കൂട്ടിക്കലര്‍ത്തുന്നു. ഈ ലായനിയില്‍ പെന്‍സിലിയം പൂപ്പലിനെ വളര്‍ത്തിയെടുക്കുന്നു. ഏഴുദിവസത്തിനുശേഷം പൂര്‍ണവളര്‍ച്ചയെത്തിയ പൂപ്പല്‍ ശേഖരിച്ച് അതില്‍നിന്ന് പെനിസിലിന്‍ തന്മാത്ര വേര്‍തിരിച്ചെടുക്കുന്നു.

നിലവില്‍ ബയോറിയാക്ടറുകളില്‍ സബ്‌മെര്‍ജ്ഡ് ഫെര്‍മെന്റേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പെനിസിലിന്‍ ഉത്പാദിപ്പിക്കുന്നത്. വിലകൂടിയ ഗ്ലൂക്കോസ്, ലാക്ടോസ് തുടങ്ങിയവയാണ് അസംസ്‌കൃതവസ്തുക്കള്‍. ബയോറിയാക്ടറുകള്‍ക്കും വലിയ മുടക്കുമുതല്‍ ആവശ്യമാണ്. കൂടാതെ, പ്രവര്‍ത്തനത്തിന് കൂടിയ അളവില്‍ ഊര്‍ജം ഉപയോഗിക്കണം. ഉത്പാദനക്ഷമതയും പുതിയ സാങ്കേതികവിദ്യയെ അപേക്ഷിച്ച് കുറവാണ്. മരുന്നുനിര്‍മാണക്കമ്പനികള്‍ സാങ്കേതികവിദ്യ സ്വന്തമാക്കാന്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. സി. ഗോപിനാഥ് പറഞ്ഞു. സര്‍വകലാശാല ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് നയത്തിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതികവിദ്യ കൈമാറുക. നേരത്തേ കൊതുകുനശീകരണത്തിന് 'ബാസിലസ് തുറുഞ്ചിയന്‍സ് ഇസ്രായിലിയന്‍സ്' എന്ന ബാക്ടീരിയ ഉപയോഗിച്ച് ചുരുങ്ങിയ ചെലവില്‍ ജൈവകീടനാശിനി നിര്‍മിക്കുന്ന സാങ്കേതികവിദ്യക്ക് 2017-ല്‍ ഗോപിനാഥിന് പേറ്റന്റ് ലഭിച്ചിരുന്നു. ഇതിന്റെ നിര്‍മാണത്തിന് മുംബൈ കമ്പനി മുന്നോട്ടുവന്നിട്ടുണ്ട്.

Content Highlights: penicillin, using waste fruits, calicut university gets patent for technology, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented