ചികിത്സയിലുള്ളവര്‍ അവരുടെ നിലവിലെ അവസ്ഥ അറിയിക്കാന്‍ ഡോക്ടര്‍ക്ക് ഒരു 'സെല്‍ഫി'യെടുത്തയക്കുന്നതു രോഗിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നു പഠനം. ഡോക്ടര്‍ക്കും രോഗിക്കുമിടയിലെ ആത്മബന്ധം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും രോഗിയുടെ ആത്മവിശ്വാസം കൂടുന്നതു ചികിത്സയ്ക്കു ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് യണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷക കാറ ബേണ്‍സ് ആണമ പഠനത്തിനു പിന്നില്‍.

രണ്ടു ഘട്ടങ്ങളിലായാണു പഠനം നടത്തിയത്. രോഗികളും ക്ലിനിക് ജീവനക്കാരും ശുശ്രൂഷകരും ഉള്‍പ്പെടെ 30 പേരുമായി ആദ്യം അഭിമുഖം നടത്തി. രണ്ടാംഘട്ടത്തില്‍ കുട്ടികളുടെ ശസ്ത്രക്രിയാ മുറിവുകളുടെ ചിത്രം അയക്കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. രോഗിയുടെ കാര്യം ഡോക്ടര്‍മാര്‍ കൃത്യമായി പിന്തുടരുന്നുവെന്ന് ഉറപ്പിക്കാന്‍ സെല്‍ഫിയിലൂടെ സാധിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ പ്രതികരണം.

Content Highlights: patient-generated health photographs