ലോകത്തെ വിജയകരമായ ആദ്യകുടൽമാറ്റ ശസ്ത്രക്രിയ ഒന്നരവയസ്സുകാരിയിൽ


ഒപ്പം കരളും പ്ലീഹയും പാൻക്രിയാസും മാറ്റിവെച്ചു.

പ്രതീകാത്മക ചിത്രം | Photo: UNI

മഡ്രിഡ്: ഒന്നരവയസ്സുകാരി എമ്മയുടെ വയറ്റിലെ ഏതാണ്ടെല്ലാ അവയവങ്ങളും മറ്റൊരാളുടേതാണ്. കുടല്‍, കരള്‍, പാന്‍ക്രിയാസ്, പ്ലീഹ, പിന്നെ ദഹനവ്യവസ്ഥയിലെ മറ്റുചില ഭാഗങ്ങളും. അവയെല്ലാം ഇന്ന് അവളുടെ ശരീരത്തിന്റെ ഭാഗമായിക്കഴിഞ്ഞു എന്നുവേണം പറയാന്‍.

എമ്മ എല്ലാ കുഞ്ഞുങ്ങളെയുംപോലെ ആരോഗ്യവതി. അവളുടെ രക്ഷിതാക്കള്‍ സന്തുഷ്ടരും. ലോകത്താദ്യമായി വിജയകരമായ കുടല്‍മാറ്റശസ്ത്രക്രിയക്ക് വിധേയായ വ്യക്തിയെന്നാകും ഇനി എമ്മയുടെ വിശേഷണം.സ്‌പെയിനിലെ മഡ്രിഡിലുള്ള ലാ പാസ് ആശുപത്രിയിലായിരുന്നു അപൂര്‍വ ശസ്ത്രക്രിയ. ചൊവ്വാഴ്ചയാണ് ആശുപത്രിയധികൃതര്‍ വിവരം ലോകത്തെ അറിയിച്ചത്.

സ്‌പെയിന്‍കാരിയാണ് എമ്മ. ജനിച്ച് ഒരുമാസം കഴിഞ്ഞപ്പോഴാണ് അവളുടെ കുടല്‍ തീരെച്ചെറുതാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. ആരോഗ്യം അനുദിനം ക്ഷയിച്ചുവന്നു. ആന്തരാവയവങ്ങള്‍ മാറ്റിവെക്കലല്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റുവഴിയില്ലായിരുന്നു. അപ്പോഴാണ് ജീവദാതാവായി ഒരാള്‍ അവതരിച്ചത്.

ഹൃദയാഘാതംമൂലം ജീവന്‍ നഷ്ടപ്പെട്ട അയാളുടെ ആന്തരാവയവങ്ങളെല്ലാം എമ്മയ്ക്കു ലഭിച്ചു. ഹൃദയമിടിപ്പ് നിലച്ചതിനാല്‍ അവയവങ്ങള്‍ എക്‌സ്ട്രാകോര്‍പ്പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍ (ഇ.സി.എം.ഒ.) സംവിധാനത്തിലൂടെ ജീവസ്സുറ്റതാക്കി നിലനിര്‍ത്തി. ഹൃദയംചെയ്യുന്ന ജോലി യന്ത്രസഹായത്തോടെ ചെയ്യുന്നതാണ് ഇ.സി.എം.ഒ. രക്തത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് നീക്കി, ഓക്‌സിജന്‍ നിറയ്ക്കുക. അങ്ങനെയെടുത്ത അവയവങ്ങള്‍ ഓരോന്നായി എമ്മയില്‍ വെച്ചുപിടിപ്പിച്ചു. മകള്‍ക്ക് ജീവിതം തിരികെ നല്‍കിയ ദാതാവിന്റെ കുടുംബത്തോടും ഡോക്ടര്‍മാരോടും നന്ദിപറയുന്നു എമ്മയുടെ അമ്മ.

സ്‌പെയിന്‍ മാതൃക

അവയവദാനത്തില്‍ ലോകത്തിനു മാതൃകയാണ് സ്‌പെയിന്‍. കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം അവയവമാറ്റ ശസ്ത്രക്രിയകള്‍ ഇവിടെ നടന്നു. 2020-ലേതിനെക്കാള്‍ എട്ടുശതമാനം കൂടുതലാണിത്. ഇവിടെ വ്യക്തികള്‍ അവയവദാനത്തിനു സ്വയംസന്നദ്ധരാകുന്നു എന്നതും ഹൃദയം നിലച്ചാലും അവയവദാനം സാധ്യമാക്കുന്ന അസിസ്റ്റോള്‍ ഡൊണേഷന്‍ കൂടുതലാണെന്നതുമാണ് ഇതിനുകാരണം.

Content Highlights: organ donation, first successful intestine transplations surgery in the world, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented