രക്തജന്യ രോഗികള്‍ക്ക് ഒരു സര്‍ക്കാര്‍ ഡോക്ടര്‍ മാത്രം


അനുഷ ഗോവിന്ദ്

ഒരു വര്‍ഷത്തിനിടെ മരിച്ചത് പത്തോളം തലാസീമിയ രോഗികള്‍

Representative Image| Photo: Getty Images

കോഴിക്കോട്: രക്തജന്യരോഗികള്‍ക്ക് ചികിത്സയ്ക്കായി സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ഉള്ളത് ഒരു ഡോക്ടര്‍ മാത്രം. ഇതിനുള്ള പ്രത്യേക ചികിത്സാവിഭാഗം സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരിടത്തുമില്ല. തലാസീമിയ, ഹിമോഫീലിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ ജനിതകരോഗങ്ങള്‍ ബാധിച്ചവരാണ് വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് തലാസീമിയ രോഗംമൂലംമാത്രം 10-ഓളം പേരാണ് മരണപ്പെട്ടത്.

ഇത്തരത്തിലുള്ള 780-ഓളം പേരാണ് സംസ്ഥാനത്തുള്ളത്. ഈ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഒരു രക്തരോഗവിദഗ്ധന്റെ (ഹെമറ്റോളജിസ്റ്റ്) ചികിത്സ അത്യാവശ്യമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇപ്പോള്‍ ഒരു ഡോക്ടര്‍ ഉള്ളത്.

തുടര്‍ച്ചയായ ചികിത്സവേണ്ട ഇത്തരം രോഗികള്‍ക്ക് വന്‍കിട സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് ഭാരിച്ച ചെലവാണ് ഉണ്ടാക്കുന്നത്. ഇവര്‍ക്ക് മാസത്തില്‍ 8000 രൂപമുതല്‍ 10,000 രൂപവരെ മരുന്നിനുതന്നെ ചെലവുവരും. ഇതില്‍ ഹിമോഫീലിയ രോഗികള്‍ക്ക് വര്‍ഷത്തില്‍ 30 തവണയെങ്കിലും രക്തസ്രാവം ഉണ്ടാകാനിടയുണ്ട്. ഇതിനുള്ള മരുന്നിനുമാത്രം വര്‍ഷത്തില്‍ ഏഴുലക്ഷം രൂപവരെ ചെലവുവരും.

ഇത്തരം രോഗികളില്‍ കൂടുതലും പാവപ്പെട്ടവരാണ്. പലര്‍ക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. അതുകൊണ്ട് പലരുടെയും തുടര്‍ചികിത്സ മുടങ്ങുകയും പെട്ടെന്ന് മരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. 18 വയസ്സുവരെയുള്ള രക്തജന്യരോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി മരുന്നുനല്‍കുന്നുണ്ട്. 18 കഴിഞ്ഞവര്‍ മരുന്നുപോലും വാങ്ങാനാവാതെ ബുദ്ധിമുട്ടുകയാണ്.

മരിക്കുന്നവരില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ കൂടുതലാണെന്ന് കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കരീം കാരശ്ശേരി പറയുന്നു. മാത്രമല്ല, മലബാറില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും മാത്രമേ സൗജന്യ മരുന്ന് ലഭിക്കൂ.

ഗര്‍ഭിണികളില്‍ ചില പരിശോധനകളിലൂടെ ഇത്തരം രോഗങ്ങള്‍ നേരത്തേ കണ്ടെത്താന്‍ കഴിയും. ഇതിനും നമ്മുടെ നാട്ടില്‍ സംവിധാനങ്ങളില്ല.

എല്ലാ ജില്ലകളിലും ചികിത്സാസൗകര്യം ഒരുക്കും

രക്തജന്യരോഗികളുടെ ചികിത്സയ്ക്കും മറ്റുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആശാധാര പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കോഴിക്കോട്, തിരുവനന്തപുരം, ആലുവ എന്നിവിടങ്ങളില്‍ റീജ്യണല്‍ സെന്ററുകള്‍ വരും. മറ്റ് ജില്ലകളില്‍ സബ് സെന്ററുകളും സ്ഥാപിക്കും. ഇതോടെ ഇത്തരം രോഗികള്‍ക്ക് എല്ലാ ജില്ലകളിലും ചികിത്സാസൗകര്യമാകും. റീജ്യണല്‍ സെന്ററുകളില്‍ ഹെമറ്റോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Content highlights: Only one government doctor for blood disorder patients in kerala, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented