പ്രതീകാത്മക ചിത്രം | Photo-Gettyimage
കുടമാളൂര്‍: ഒരുമാസത്തെ മരുന്നിന് 77,616 രൂപ. 'ഗാബ ട്രാന്‍സ്അമിനൈസ് ഡെഫിഷെന്‍സി' എന്ന മസ്തിഷ്‌കരോഗം ബാധിച്ച ഒന്നരവയസ്സുകാരന്‍ അഹാന്‍ അബിക്കാണ് ഈ ചെലവേറിയ ചികിത്സ വേണ്ടത്. കുടമാളൂര്‍ പുളിഞ്ചുവട് മേട്ടേല്‍ അബി അനിരുദ്ധന്റെയും സൂര്യയുടെയും മകനാണ്.
ജനിച്ച് മൂന്നുമാസത്തിനുശേഷമാണ് രോഗം കണ്ടെത്തിയത്. അരയ്ക്ക് മേല്‍പ്പോട്ട് തളര്‍ന്നു. കാലുകള്‍ വളഞ്ഞു. കൃഷ്ണമണികള്‍ താഴോട്ടായി. തലയെപ്പോഴും ഇരുവശങ്ങളിലേക്കും തിരിച്ചുകൊണ്ടിരിക്കും. എപ്പോഴും അപസ്മാരം വരും. ഉറങ്ങാതെ കരച്ചിലും. വേദനയൊഴിവാക്കാനും അസുഖം കൂടാതിരിക്കാനും കുത്തിവെപ്പുണ്ടെങ്കിലും വളരെപ്പെട്ടെന്ന് അസുഖതീവ്രത കുറയ്ക്കാന്‍ മൂക്കിലൂടെ നല്‍കുന്ന സ്‌പ്രേ വിദേശത്ത് ഉണ്ട്. ആ മരുന്ന് നാട്ടിലെത്തിക്കാന്‍ പ്രതിസന്ധികളുണ്ട്. വിലയും കൂടുതലാണ്. നിര്‍ധനകുടുംബത്തിന് അതിനാവുന്നില്ല.
അബിയും ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നയാളാണ്. സ്വകാര്യ സ്ഥാപനത്തില്‍ തുച്ഛമായ ശമ്പളത്തില്‍ ജോലിചെയ്യുന്ന അബി മരുന്നിന് തുക കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ്. സ്‌പ്രേ മരുന്നിന് പകരം നല്‍കാവുന്ന കുത്തിവയ്പിന്റെ മരുന്ന് മുംബൈയിലുണ്ട്. മുംബൈയില്‍നിന്ന് മരുന്ന് വരുത്തി തിരുവനന്തപുരത്തെ എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയുമാരംഭിച്ചു. മൂന്നുമാസം ആശുപത്രിയില്‍ കിടത്തി 24 മണിക്കൂറും മരുന്ന് ഡ്രിപ്പായി നല്‍കി ചികിത്സ തുടങ്ങി. ഇതോടെ നല്ല മാറ്റം വരാന്‍ തുടങ്ങി. അരക്കെട്ടിന് ഉറപ്പായി. കണ്ണിന്റെ പ്രശ്‌നംമാറി. പക്ഷേ, ഇപ്പോഴും കഴുത്തിന്റെ ഭാഗമെല്ലാം തളര്‍ന്ന നിലയിലാണ്.
ഒരുദിവസം മൂന്ന് കുപ്പി മരുന്ന് വായിലൂടെ നല്‍കണം. അബി അനിരുദ്ധന്റെ പേരില്‍ ഫെഡറല്‍ ബാങ്കിന്റെ സംക്രാന്തി ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 99980110071029. െഎ.എഫ്.എസ്.സി. കോഡ്: FDRL0002229. ഫോണ്‍: 9846392964.
Content Highlights: one and half year old boy affected with brain disease seeks financial help
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..