കേരളത്തില്‍ ഒമിക്രോൺ ബാധിതർ 63; സമ്പർക്കത്തിലൂടെയും വ്യാപനം


ആരില്‍നിന്നും രോഗം പകരാമെന്ന പൊതുബോധം ഉണ്ടാകണം.

പ്രതീകാത്മക ചിത്രം | Photo: A.N.I

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനം തടയാന്‍ അതിശ്രദ്ധയോടെ കേരളം. സംസ്ഥാനത്ത് ഇതുവരെ 63 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയും രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി. കടകള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവര്‍ക്ക് ശ്രദ്ധവേണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.

എറണാകുളം-25, തിരുവനന്തപുരം-18, പത്തനംതിട്ട-5, തൃശ്ശൂര്‍-5, ആലപ്പുഴ-4, കണ്ണൂര്‍-2, കൊല്ലം-1, കോട്ടയം-1, മലപ്പുറം- 1, കോഴിക്കോട്-1 എന്നിങ്ങനെയാണ് നിലവില്‍ ഒമിക്രോണ്‍ ബാധിതരുടെ കണക്ക്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നുവന്ന 30 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നുവന്ന 25 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടൊണ് രോഗം ബാധിച്ചത്. ഒമിക്രോണ്‍ പ്രതിരോധത്തില്‍ കോവിഡ് വാക്‌സിനേഷന്‍ വളരെ പ്രധാനമാണ്. വാക്സിനെടുത്തവര്‍ക്ക് ഗുരുതരാവസ്ഥ കുറവാണ്. രോഗലക്ഷണങ്ങളുള്ളവര്‍ പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

  • ആരില്‍നിന്നും രോഗം പകരാമെന്ന പൊതുബോധം ഉണ്ടാകണം.
  • മുഖാവരണം, വായുസഞ്ചാരമുള്ള മുറി, വാക്സിനേഷന്‍ എന്നിവ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ്.
  • പൊതുഇടങ്ങളില്‍ പോകുമ്പോള്‍ എന്‍-95 മുഖാവരണം ഉപയോഗിക്കണം.
  • ഓഫീസുകള്‍, തൊഴിലിടങ്ങള്‍, സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍, കടകള്‍, പൊതുഗതാഗതം എന്നിവിടങ്ങളില്‍ വായുസഞ്ചാരം ഉറപ്പാക്കണം.
  • കടകളില്‍ സാമൂഹിക അകലം പാലിക്കണം.
  • വിദേശത്തുനിന്നുവരുന്നവര്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കണം.
  • ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നെത്തി സ്വയംനിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഏഴുദിവസം വീടുകളില്‍ കഴിയണം
  • രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സ്വയംനിരീക്ഷണത്തില്‍പ്പോയി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.
Content highlights: omicrone cases reported in kerala spread through contact


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented