പുകവലി ആരോഗ്യത്തിനു ഹാനികരം. എന്നാല്‍ അമിതവണ്ണം പുകവലിയേക്കാള്‍ ഹാനികരം എന്ന് യു.കെ കാന്‍സര്‍ റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട്. പുകവലിയെ തുടര്‍ന്ന് 12 ശതമാനം സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിക്കുമ്പോള്‍ ഏഴ് ശതമാനം പേര്‍ക്ക് കാന്‍സർ വരുന്നത് അമിതവണ്ണം മൂലമെന്നു പഠനം. യു.കെ കാന്‍സര്‍ റിസര്‍ച്ച് പ്രോജക്ടിന്റെ കണക്കുകൂട്ടല്‍ പ്രകാരം 2035 ല്‍ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന കാന്‍സറില്‍ 10 ശതമാനം പുകവലി മൂലവും 9 ശതമാനം അമിതഭാരം മൂലവുമായിരിക്കുമെന്നു പഠനം.

സ്ത്രീകളില്‍ അമിതഭാരം കാന്‍സറിനു കാരണമാകുമെന്ന് ഈ ഗ കണ്ടെത്തുന്നു. വയര്‍, പാന്‍ഗ്രിയാറ്റിക്ക്, സെര്‍വിക്കല്‍, കുടല്‍, ലഗ്നസ് തുടങ്ങിയ കാന്‍സറുകള്‍ക്കു പുകവലി ഒരു കാരണമാകുന്നുണ്ട്. കുട്ടിക്കാലത്തെ അമിതഭാരം ഭാവിയില്‍ കാന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യത സ്ത്രീകള്‍ക്കിയില്‍ കൂടുതലാണ്. വണ്ണമില്ലാത്തവരെ അപേക്ഷിച്ച് ഇവര്‍ക്കുള്ള കാന്‍സര്‍ സാധ്യത അഞ്ചിരട്ടി കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുന്ന അമിതവണ്ണം പ്രതിരോധിക്കാന്‍ തുടക്കം മുതല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം എന്നും റിപ്പോര്‍ട്ട് പറയുന്നു.

Content Highlights: Obesity 'to be linked to more female cancers' than smoking