ആര്‍ത്തവം സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ആദ്യമായി ആര്‍ത്തവം ഉണ്ടായ പ്രായവും ആര്‍ത്തവവിരാമം ഉണ്ടാകുന്ന കാലവും സ്ത്രീകളുടെ ആരോഗ്യവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനം. കൂടാതെ സ്ത്രീകളിലെ അമിതവണ്ണവും വിറ്റാമിന്‍ ഡി യുടെ അഭാവവും അപകടമാണ്. അമിതവണ്ണവും വിറ്റാമിന്‍ ഡിയുടെ അഭാവവും സ്ത്രീകളിലെ സ്തനാര്‍ബുദത്തിനു കാരണമാകുമെന്നും പഠനം പറയുന്നു. ജേണല്‍ ഓഫ് മെനോപ്പസിലാണ് ഈ പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്.
ഇതോടൊപ്പം വളരെ നേരത്തെ ആര്‍ത്തവം വരുന്നത്, ആദ്യത്തെ ഗര്‍ഭധാരണം വളരെ വൈകുന്നത്, ആര്‍ത്തവവിരാമം താമസിക്കുന്നത്, ഒരിക്കലും ഗര്‍ഭധാരണം, നടക്കാത്തത്, അമിതവണ്ണം, കുടുംബത്തില്‍ ആര്‍ക്കെങ്കിലും മുൻപ് സ്തനാര്‍ബുദം ഉണ്ടായിട്ടുള്ളവര്‍ എന്നിവര്‍ക്ക് മറ്റു സ്ത്രീകളെ അപേക്ഷിച്ച് സ്തനാര്‍ബുദ സാധ്യത കൂടുതലാണ് എന്ന് ഈ പഠനം പറയുന്നു. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് ഉയര്‍ന്ന നിലയിലാണെങ്കില്‍ സ്ത്രീകളിൽ സ്തനാര്‍ബുദം വരാനുള്ള സാധ്യത 50 ശതമാനം കുറവായിരിക്കും. കൂടാതെ ബോഡിമാസ് ഇന്‍ഡെക്‌സ് കുറയുന്നതും സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു.
ഉയര്‍ന്ന വിറ്റാമിന്‍ ഡിയുടെ സാനിധ്യം സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു എന്ന് നോര്‍ത്ത് അമേരിക്കന്‍ മെനോപ്പസ് സോസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജോണ്‍ പിങ്കേര്‍ട്ട് വ്യക്തമാക്കുന്നു. ഈ പഠനം അനുസരിച്ച് ശരീരത്തില്‍ വളരുന്ന കാന്‍സര്‍ സെല്ലുകളെ നിയന്ത്രിക്കാനുള്ള കഴിവ് വിറ്റാമിന്‍ ഡിയ്ക്ക് ഉണ്ട്. ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും സപ്ലിമെന്റിസിലൂടെയും ശരീരത്തില്‍ വിറ്റാമിന്‍ ഡി ലഭ്യമാകും. ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം കൂടുതലായിരിക്കുമെന്നും ഇതോടൊപ്പം അമിതവണ്ണം കൂടി ഉണ്ടായാല്‍ അതേ പ്രായത്തിലുള്ള മറ്റു സ്ത്രീകളെ അപേക്ഷിച്ച് ഇവര്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലായിരിക്കുമെന്നും ഈ പഠനം വ്യക്തമാക്കുന്നു.