രാജ്യത്തെ സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് വിളർച്ചയും അമിതഭാരവും; കാരണം വ്യാപകമായ അസമത്വവും


1 min read
Read later
Print
Share

Representative Image| photo: Canva.com

പെരിയ: രാജ്യത്ത് 15-49 വയസ്സിനിടയിലുള്ള സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് വിളർച്ചയും അമിതഭാരവും (പൊണ്ണത്തടി) ഒരുമിച്ചുള്ളതായി പഠനം.
കേരള കേന്ദ്ര സർവകലാശാല പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രൊഫ. ഡോ. ജയലക്ഷ്മി രാജീവ്, വിദ്യാർഥി സീവർ ക്രിസ്റ്റ്യൻ, തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ പ്രൊഫ. ശ്രീനിവാസൻ കണ്ണൻ എന്നിവരാണ് പഠനം നടത്തിയത്.

മ്യാൻമാറിൽ പത്തിൽ ഒരാൾക്കും നേപ്പാളിൽ പതിനഞ്ചിൽ ഒരാൾക്കുമാണ് വിളർച്ചയും അമിതഭാരവും പൊണ്ണത്തടിയും ഒരുമിച്ചുള്ളത്. സ്പ്രിംഗർ നാച്വറിൽനിന്നുള്ള യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പഠനം പ്രസിദ്ധീകരിച്ചു. വിളർച്ചയും അമിതഭാരവും ഒന്നിച്ചുണ്ടാകുന്നതിൽ വ്യാപകമായ അസമത്വവും പഠനഫലങ്ങൾ സൂചിപ്പിക്കുന്നു.

വിളർച്ചയും അമിതഭാരവും ഒരുമിച്ചുണ്ടാവുന്നതിന്റെ കാരണങ്ങൾ എല്ലാ വിഭാഗം സ്ത്രീകളിലും ഒരുപോലെയല്ല. വിളർച്ചയും അമിതഭാരവും പൊണ്ണത്തടിയും ഒരുമിച്ച് ഉണ്ടാകാനുള്ള സാധ്യത പ്രായമായ സമ്പന്നരായ സ്ത്രീകൾക്കിടയിൽ വർധിച്ചതായാണ് കാണുന്നത്.

ഭക്ഷണശീലങ്ങളിലെ അനാരോഗ്യകരമായ മാറ്റങ്ങൾ ഇതിന് കാരണമായേക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സമ്പന്നരായ സ്ത്രീകളിൽ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണം എന്നിവയുടെ ഉപഭോഗം വർധിക്കുമ്പോൾ, പാവപ്പെട്ട സ്ത്രീകൾ പരിമിതമായ പോഷകങ്ങളുള്ള വിലകുറഞ്ഞ ഭക്ഷണം കഴിക്കാൻ നിർബന്ധിതരാകുന്നു.

നിലവിൽ ലഭ്യമായ പഠനങ്ങൾ അനുസരിച്ച് അമിതവണ്ണം വിളർച്ചയ്ക്ക്‌ കാരണമാകുമെന്നും പഠനം വിലയിരുത്തുന്നു.

Content Highlights: obesity and anemia are on the rise among Indian women

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dengue

2 min

ഡെങ്കിപ്പനി വ്യാപനം, കരുതൽ വേണം; വീട്ടിലെ ഫ്രിഡ്ജ് മുതൽ ചെടിച്ചട്ടികൾ വരെ പരിശോധിക്കണം

Jun 2, 2023


sneezing

1 min

ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന എച്ച്.എം.പി.വി; അമേരിക്കയിൽ വ്യാപിക്കുന്ന വൈറസിനെക്കുറിച്ച് അറിയാം

Jun 1, 2023


health

2 min

പി.സി.ഒ.എസ് മൂലമുള്ള മുടികൊഴിച്ചില്‍; കാരണങ്ങളും പരിഹാരവും പങ്കുവെച്ച് ന്യൂട്രീഷനിസ്റ്റ്

May 4, 2023

Most Commented