Representative Image| Photo: Canva.com
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പി.സി.ഒ.എസ്. ഇന്ന് ലോകമെമ്പാടുമുള്ള ധാരാളം സ്ത്രീകളെ ബാധിച്ചു കഴിഞ്ഞ പ്രശ്‌നമാണ്. സ്ത്രീകളില്‍ ആന്‍ഡ്രജന്റെ അളവ് കൂടുതലായതുകൊണ്ട് ആര്‍ത്തവചക്രത്തില്‍ വ്യതിയാനങ്ങളുണ്ടാവുകയും കുട്ടികളുണ്ടാകുന്നതില്‍ സങ്കീര്‍ണതകളുണ്ടാവുകയും ചെയ്യും. മറ്റാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാവുന്നുണ്ട്.
പി.സി.ഒ.എസിന് കൃത്യമായ പരിഹാരമില്ലെങ്കിലും ഡയറ്റിലൂടെയും വ്യായാമത്തിലൂടെയുമെല്ലാം കുറച്ചെടുക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്‌ട്രെസ് മാനേജ്‌മെന്റും അത്യാവശമാണ്. മറ്റൊരു നല്ല മാര്‍ഗം ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കൂടുതലായി കഴിക്കുക എന്നതാണ്. ഔഷധസസ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലുമുള്ള ആന്റി-ഓക്‌സിഡന്റുകള്‍ പി.സി.ഒ.എസ്. മൂലം ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. ന്യൂട്രീഷനിസ്റ്റ് ലോവ്‌നീത് ബെത്ര തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഈ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.
നാവിന് രുചി പകരുന്നതോടൊപ്പം ഹോര്‍മോണല്‍ വ്യതിയാനങ്ങളെ ബാലന്‍സ് ചെയ്യാനും മൊത്തത്തിലുള്ള ആരോഗ്യപരിപാലനത്തിനും ഈ ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും സഹായിക്കുന്നു. പി.സി.ഒ.എസിനെ നിയന്ത്രിക്കുന്ന ഏതാനും സുഗന്ധവ്യഞ്ജനങ്ങളേയും ഔഷധസസ്യങ്ങളേയും പറ്റി ലോവ്‌നീത് ബെത്ര തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.
ആദ്യത്തേത് കറുവപ്പട്ട സത്തയാണ്. ഇത് സ്ത്രീകളിലെ ഇന്‍സുലിന്‍ സിലക്ടിവിറ്റി വര്‍ദ്ധിപ്പിക്കുകയും ആര്‍ത്തവചക്രം ക്രമീകരിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഫലപ്രദമായി പി.സി.ഒ.എസിനെ തടയാന്‍ കറുവപ്പട്ടയ്ക്കാവും. പി.സി.ഒ.എസിന്റെ ഏറ്റവും പ്രധാന കാരണങ്ങളായി കണക്കാക്കുന്നത് ഉത്കണ്ഠയും വിഷാദവുമാണ്. ഇതിനെ തണുപ്പിക്കാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ് കുങ്കുമപ്പൂവ്. അത് നമ്മുടെ ടെസ്‌ടോസ്റ്റീറോണിന്റെ അളവു കുറയ്ക്കുന്നു.
പി.സി.ഒ.എസ് വന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ മറ്റൊരു മികച്ച ഔഷധമാണ് ശതാവരി. ഇത് ഒവേറിയന്‍ ഫോളിക്കിളുകളുടെ സാധാരണമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ആര്‍ത്തവചക്രം ക്രമമാക്കുകയും ചെയ്യുന്നു. മറ്റൊരു ഫലപ്രദമായ ഔഷധമാണ് അശ്വഗന്ധ. ഇത് മാനസികസമ്മര്‍ദം കൂട്ടുന്ന കോര്‍ട്ടിസോളിന്റെ അളവിനെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കും. പിപ്പലി തികച്ചും ഫലപ്രദമായ ഒരു ആന്റി-ഓക്‌സിഡന്റാണ്. ശരീരഭാരം നിയന്ത്രണത്തിലാക്കാനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കൂട്ടാനും പിപ്പലി സഹായിക്കുന്നുണ്ട്. അതിനാല്‍, ഹോര്‍മോണുകള്‍ നിയന്ത്രണത്തിലാവുകയും ആര്‍ത്തവചക്രം ക്രമത്തിലാവുകയും ചെയ്യും.
Content Highlights: nutritionist lovneet betra shares effective herbs and spices to deal with pcos


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..