
പ്രതീകാത്മക ചിത്രം | Photo: A.N.I
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നാലിരട്ടി ഉയർന്നത് പത്തുദിവസത്തെ ഇടവേളയിൽ. ഡിസംബർ 26-ന് പ്രതിദിന രോഗികളുടെ എണ്ണം 1824 വരെ താഴ്ന്നിരുന്നു. ക്രിസ്മസ്, പുതുവത്സരാഘോഷം കഴിഞ്ഞതോടെ രോഗികളുടെ എണ്ണമുയർന്നു. ജനുവരി ഏഴിന് രോഗികളുടെ എണ്ണം 5000-നു മുകളിലായി. ജനുവരി 12-ന് 12,000-വും 17-ന് 22,000-നു മുകളിലുമെത്തി.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം ഏകദേശം 60,161 ആണ്. പുതിയ കേസുകളുടെ വളർച്ച നിരക്കിൽ 182 ശതമാനം വർധനയാണുള്ളത്. ചികിത്സയിലുള്ള രോഗികൾ 160-ഉം ആശുപത്രികളിലെ രോഗികൾ 41-ഉം ഫീൽഡ് ആശുപത്രികളിലെ രോഗികൾ 90-ഉം ഐ.സി.യു.വിലെ രോഗികൾ 21-ഉം വെന്റിലേറ്ററിലെ രോഗികൾ ആറും ഓക്സിജൻ കിടക്കകളിലെ രോഗികൾ 30 ശതമാനവും വീതം വർധിച്ചു.
രോഗസ്ഥിരീകരണ നിരക്കിലും സമാന വർധനയാണുണ്ടായത്. കഴിഞ്ഞമാസം അവസാനം പരിശോധനയ്ക്കെത്തിയ നൂറുപേരിൽ മൂന്നോ നാലോ പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ തിങ്കളാഴ്ച അത് 33 കടന്നു. രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ ആശുപത്രി സംവിധാനങ്ങൾ സമ്മർദത്തിലാകുമെന്നും കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
Content highlights: covid cases increasing in kerala, within ten days it is quadrupled
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..