വയനാട് ജില്ലയില്‍ അർബുദരോഗികൾ കൂടുന്നു-മന്ത്രി വീണാ ജോര്‍ജ്


പുരുഷന്മാരിൽ ശ്വാസകോശാർബുദവും സ്‌ത്രീകളിൽ സ്‌തനാർബുദവും കൂടുന്നു

പ്രതീകാത്മക ചിത്രം | Photo: Getty Images

മാനന്തവാടി: സംസ്ഥാന അനുപാതത്തിനനുസൃതമായി വയനാട് ജില്ലയിലും അര്‍ബുദരോഗികളുടെ എണ്ണം കൂടുന്നതായി മന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ അര്‍ബുദ രോഗികളുടെ എണ്ണത്തെ സംബന്ധിച്ച് ഒ.ആര്‍. കേളു എം.എല്‍.എ.യുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

ജില്ലയില്‍ പ്രതിവര്‍ഷം തുടര്‍ചികിത്സയിലുള്ള അര്‍ബുദരോഗികള്‍ 1100-നും 1200-നുമിടയിലാണ്. ഇതിനുപുറമേ പ്രതിമാസം ശരാശരി 20 മുതല്‍ 30 വരെ അര്‍ബുദകേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലുള്ള പുകയില ഉത്പന്നങ്ങളുടെ ഉപയോഗവുംമറ്റും അര്‍ബുദരോഗം വര്‍ധിക്കാന്‍ കാരണമാകുന്നതായി വിലയിരുത്തുന്നു. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്ത 2821 അര്‍ബുദരോഗികളാണ് ജില്ലയിലുള്ളത്.

പ്രാരംഭഘട്ടത്തില്‍തന്നെ രോഗം കണ്ടെത്താന്‍ സാധിക്കുന്നത് ആശ്വാസമാണ്. സംസ്ഥാനതലത്തില്‍ ഐ.സി.എം.ആറിന്റെ കീഴില്‍ തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ എച്ച്.ബി.സി.ആര്‍. (ഹോസ്പിറ്റല്‍ ബേസ്ഡ് കാന്‍സര്‍ രജിസ്ട്രി) അര്‍ബുദരോഗത്തെ സംബന്ധിച്ച് പഠനം നടത്തുന്നുണ്ട്. ഇതുപ്രകാരം പുരുഷന്മാരില്‍ 23 ശതമാനംപേര്‍ക്ക് ശ്വാസകോശാര്‍ബുദവും 20 ശതമാനംപേര്‍ക്ക് ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദവുമുണ്ട്.

സ്ത്രീകളില്‍ 35 ശതമാനം പേര്‍ക്ക് സ്തനാര്‍ബുദവും, 19 ശതമാനംപേര്‍ക്ക് ഗര്‍ഭാശയ അര്‍ബുദവും പത്തുശതമാനം പേര്‍ക്ക് ഉദരസംബന്ധമായ അര്‍ബുദവും കണ്ടുവരുന്നു. അര്‍ബുദ ചികിത്സയ്ക്കായി സംസ്ഥാനത്ത് 24 ആശുപത്രികളില്‍ സംസ്ഥാന സര്‍ക്കാര്‍ കീമോതെറാപ്പി ഉള്‍പ്പെടെയുള്ള പ്രാഥമിക അര്‍ബുദചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: number of cancer patients, increasing among men and women, in wayanad, health minister veena george

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented