മാനസിക ആരോഗ്യത്തെ മാത്രമല്ല, മാനസികസമ്മര്‍ദം ഹൃദയാരോഗ്യത്തെയും ബാധിക്കും-പഠനം


ഹൃദ്രോഗമുള്ള 918 പേരെയാണ് പഠനവിധേയമാക്കിയത്.

പ്രതീകാത്മക ചിത്രം | Photo: Getty Images

മദ്യപാനവും പുകവലിയും ജീവിതശൈലീ രോഗങ്ങളുമെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍, ഇതിനുപുറമെ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഹൃദയാഘാതത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനത്തില്‍.

മാനസികസമ്മര്‍ദങ്ങള്‍ കുറയ്ക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ നമ്മുടെ ആകെയുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ജാമ നെറ്റ് വര്‍ക്കില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഹൃദ്രോഗമുള്ള 918 പേരെയാണ് പഠനവിധേയമാക്കിയത്. ഇവരെയെല്ലാം മാനസിക സമ്മര്‍ദം അളക്കുന്നതിനുള്ള പരിശോധനയ്ക്ക് വിധേയമാക്കി. ഹൃദയത്തിലേക്കുള്ള രക്തമൊഴുക്ക് കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. പഠനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരിലും മാനസികസമ്മര്‍ദം ഹൃദയത്തിലേക്കുള്ള രക്തമൊഴുക്കിനെ കുറച്ചതായി(മയോകാര്‍ഡിയല്‍ സ്‌കീമിയ) കണ്ടെത്തി. ഇത് ആവശ്യത്തിന് ഓക്‌സിജന്‍ ഹൃദയപേശികളിലേക്ക് എത്തുന്നത് തടയും.

നാലുമുതല്‍ ഒന്‍പത് വര്‍ഷം വരെ രോഗികളെ നിരീക്ഷിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇവരില്‍ ഗുരുതരമായതോ അല്ലാത്തതോ ആയ ഹൃദ്രോഗസാധ്യത ഉണ്ടെന്നും ഫലം വ്യക്തമാക്കുന്നു.

ഹൃദയാഘാതത്തിനുള്ള സ്വതന്ത്ര ഘടകമാണ് മാനസിക സമ്മര്‍ദമെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ ഡോ. മൈക്കിള്‍ ടി. ഒസ്‌ബോണ്‍ പറഞ്ഞു.

Content highlights: not just mental health stress is harmful for heart too, new study found


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented