നോറോവൈറസ്; പ്രതിരോധം ശക്തമാക്കി ആരോ​ഗ്യവകുപ്പ്, രോഗലക്ഷണങ്ങൾ ഉള്ളവർ നിരീക്ഷണത്തിൽ തുടരണം


Representative Image| Photo: Canva.com

മലപ്പുറം: ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പെരിന്തൽമണ്ണയിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 55 വിദ്യാർഥികൾ നിരീക്ഷണത്തിലാണ്.

കഴിഞ്ഞയാഴ്ച ഹോസ്റ്റലിലെ കുട്ടികൾ പലപ്പോഴായി ഛർദിയും വയറിളക്കവും ക്ഷീണവും ബാധിച്ച് ആശുപത്രികളിൽ ചികിത്സതേടിയിരുന്നു. തുടർന്ന് ആരോഗ്യവിഭാഗം ഹോസ്റ്റലിലെത്തി ശനിയാഴ്ച മെഡിക്കൽക്യാമ്പും നടത്തി. ലക്ഷണങ്ങൾ പ്രകടിപ്പിച്ച കുട്ടികളുടെ രക്ത, മല സാമ്പിൾ പരിശോധനക്കെടുത്ത് സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചു. വ്യാഴാഴ്ചയാണ് ഇതിൽ ഒരു കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് കുട്ടികളോട് ഹോസ്റ്റലിൽത്തന്നെ തങ്ങാനും വൈറസ് ബാധയുടെ ആദ്യഘട്ടം കഴിഞ്ഞശേഷം വീടുകളിലേക്ക് പോകാമെന്നും നിർദേശിച്ചു. വ്യക്തിശുചിത്വമടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശിച്ചു.

കൂടുതൽ വ്യാപനം ഉണ്ടാവാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി ശനിയാഴ്ച പത്ത് കുട്ടികളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൂന്നുദിവസം കഴിഞ്ഞേ ഫലം അറിയൂ. അതുവരെ കുട്ടികളെ ഹോസ്റ്റലിൽത്തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

മഞ്ചേരി മെഡിക്കൽകോളേജിൽ നിന്നുള്ള ഡോക്ടറും ശനിയാഴ്ച ഹോസ്റ്റൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിശകലനം ചെയ്തു.

രോഗലക്ഷണങ്ങൾ ഉള്ളവർ നിരീക്ഷണത്തിൽ തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. കുടിവെള്ള സ്രോതസ്സുകൾ ശുചിയായി സൂക്ഷിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.

രോഗം ബാധിച്ചാൽ

വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആർ.എസ്. ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ കുടിക്കുക. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങൾ വരെ വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.

നോറോ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസുകളാണ് ഇവ. ആമാശയം, കുടൽ എന്നിവയുടെ ആവരണത്തിന് വീക്കം വരുത്തുക, കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോ​ഗ്യമുള്ളവരെ കാര്യമായി ബാധിക്കില്ലെങ്കിലും കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോ​ഗങ്ങളുള്ളവർ എന്നിവരിൽ രോ​ഗം ​ഗുരുതരമാകാൻ സാധ്യതയുണ്ട്.

    ലക്ഷണങ്ങൾ

    വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ നിർജലീകരണത്തിന് കാരണമാകും.

    പകരുന്നത്

    വളരെ പെട്ടെന്ന് പകരാൻ സാധ്യതയുള്ളവയാണ് നോറോ വൈറസുകൾ. പ്രധാനമായും മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗികളുമായി നേരിട്ടുള്ള സമ്പർക്കം, വിസർജ്യം, ഛർദ്ദിൽ എന്നിവയും വൈറസ് പടരാൻ കാരണമാകുന്നു.

    ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

    • പരിസര, വ്യക്തിശുചിത്വം പാലിക്കുക
    • മൃ​ഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം
    • കുടിവെള്ള സ്രോതസ്സുകൾ, കിണർ, വെള്ളം ശേഖരിച്ചുവെച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ക്ലോറിനേറ്റ് ചെയ്യുക.
    • ​ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോ​ഗിക്കുക.
    • തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ഉപയോ​ഗിക്കുക.
    • പഴകിതും തുറന്നുവെച്ചതുമായ ഭക്ഷണപദാർഥങ്ങൾ ഉപയോ​ഗിക്കാതിരിക്കുക.
    • രോ​ഗലക്ഷണങ്ങൾ‌ ഉള്ളവർ ഭക്ഷണം പാകം ചെയ്യുന്നതും പങ്കുവെക്കുന്നതും ഒഴിവാക്കുക.

    Content Highlights: norovirus detected in perinthalmanna, health department tightens preventive measures

     


    Also Watch

    Add Comment
    Related Topics

    Get daily updates from Mathrubhumi.com

    Newsletter
    Youtube
    Telegram

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



     

    IN CASE YOU MISSED IT
    lilly thoms
    Premium

    5 min

    രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

    Mar 25, 2023


    Rahul Gandhi Kapil Sibal

    1 min

    വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

    Mar 24, 2023


    19:23

    വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

    Oct 26, 2022

    Most Commented