കാൻസർ, ഹൃദ്രോ​ഗം, ഡയബറ്റിസ്; ലോകത്തെ മുക്കാൽ പങ്ക് മരണങ്ങൾക്കും പിന്നിലെ നിശബ്ദ കൊലയാളികൾ


Representative Image | Photo: AFP

ലോകമെമ്പാടുമുള്ള മരണങ്ങളിൽ മുക്കാൽ ഭാ​ഗത്തിനും പിന്നിൽ ഹൃദ്രോ​ഗം, ഡയബറ്റിസ്, കാൻസർ തുടങ്ങിയ സാംക്രമികേതര രോ​ഗങ്ങളാണെന്ന് ലോകാരോ​ഗ്യസംഘടന. കുറച്ചുപേർ മാത്രമേ ഇവയുടെ ആഘാതങ്ങൾ അനുഭവിക്കുന്നുള്ളു എന്നതിനാൽ തന്നെ പലപ്പോഴും അവ​ഗണിക്കപ്പെടുകയും മതിയായ ഫണ്ട് ലഭിക്കാതെയുമുള്ള വിഭാ​ഗമാണ് ഈ രോ​ഗങ്ങളെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുന്നു.

ബുധനാഴ്ച്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ലോകാരോ​ഗ്യസംഘടന ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഫലപ്രദവും തെളിയിക്കപ്പെട്ടതുമായ ഇടപെടലുകളിലൂടെ രാജ്യങ്ങൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ട സമയമായെന്നും റിപ്പോർട്ടിലുണ്ട്.ഈ നൂറ്റാണ്ട് നേരിടുന്ന പ്രധാന പൊതുജനാരോ​ഗ്യ വികസന വെല്ലുവിളികളിൽ ഒന്നാണ് സാംക്രമികേതര രോ​ഗങ്ങൾ. അവ പകർച്ചവ്യാധികളേക്കാൾ കൂടുതൽ മരണത്തിന് കാരണമാകുന്നുണ്ട്. ഓരോ വർഷവും 1.7 കോടി ജനങ്ങളുടെ അകാലമരണത്തിന് സാംക്രമികേതര രോ​ഗങ്ങൾ കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഈ മരണങ്ങളിൽ 86 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്. അവയിൽ പലതും തെളിയിക്കപ്പെട്ട ഫലപ്രദമായ ഇടപെടലുകളിലൂടെ പ്രതിരോധിക്കാവുന്നതുമാണ്. 2030ഓടെ സാംക്രമികേതര രോ​ഗങ്ങളിൽ നിന്നുള്ള മരണങ്ങൾ മൂന്നിലൊന്നായി കുറയ്ക്കാനാണ് യുഎൻ അം​ഗരാജ്യങ്ങളുടെ ലക്ഷ്യം. യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നുമാണത്. പല രാജ്യങ്ങളും നിലവിൽ അത് നേടിയെടുക്കാനുള്ള പാതയിലാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

പല സാംക്രമികേതര രോ​ഗങ്ങളുടെയും അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ പുകയില, അനാരോ​ഗ്യകരമായ ഭക്ഷണശൈലി തുടങ്ങിയവയാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവും ആക്കം കൂട്ടുന്നുണ്ട്. പലർക്കും പ്രശ്നത്തിന്റെ വ്യാപ്തി തിരിച്ചറിയാത്തതുകൊണ്ടാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നത് എന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുന്നു.

ഓരോവർഷവും 4.1 കോടി പേർ സാംക്രമികേതര രോ​ഗങ്ങൾ മൂലം മരണപ്പെടുന്നുവെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഹൃദ്രോ​ഗമാണ് മരണത്തിന് കാരണമാകുന്ന പ്രധാനികളിൽ ഒന്ന് എന്നും അതു മൂലം 1.7കോടി പേർ വർഷംതോറും മരണപ്പെടുന്നുവെന്നുമാണ് കണക്കുകൾ പറയുന്നത്. കാൻസർ മൂലം പ്രതിവർഷം മരണപ്പെടുന്നവർ 93ലക്ഷവും ശ്വാസകോശരോ​ഗങ്ങളാൽ മരണപ്പെടുന്നവർ 41 ലക്ഷവും ഡയബറ്റിസ് മൂലം ഇരുപതുലക്ഷവും മരണപ്പെടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.

മരണത്തിനു പുറമേ സാംക്രമികേതര രോ​ഗങ്ങൾ മൂലം ജീവിതനിലവാരത്തിൽ മാറ്റം വരുന്നുണ്ടെന്നും പല രോ​ഗങ്ങളും പെട്ടെന്നു പിടിപെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇത് കോവിഡ് കാലത്ത് വ്യക്തമായതുമാണ്. സാംക്രമികേതര രോ​ഗങ്ങളുള്ള പലരിലും കോവിഡ് ​ഗുരുതരമാകുന്ന സാഹചര്യം നിലനിന്നിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഹൃദ്രോ​ഗവും കാൻസറുമല്ലാതെ മരണപ്പെടുന്ന കാരണങ്ങളിൽ മൂന്നാം സ്ഥാനം കോവിഡിനാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ നിശബ്ദ കൊലയാളിയാണ് സാംക്രമികേതര രോ​ഗങ്ങളെന്നും എന്നാൽ ഫലപ്രദമായ ഇടപെടലുകളിലൂടെ അവ പ്രതിരോധിക്കാവുന്നതാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

Content Highlights: non communicable diseases are responsible for three quarters of deaths worldwide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented