ഡെല്‍റ്റയോ ഒമിക്രോണോ? ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്


വൈറസിന്റെ ജനിതക വകഭേദം കണ്ടെത്താനുള്ള പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് നടത്തുന്നത്

Representative Image| Photo: Gettyimages

തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് കൊറോണയുടെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളില്‍ ഏതെന്ന് തിരിച്ചറിയാനുള്ള വ്യാപകപരിശോധന നടക്കുന്നില്ല. ഡെല്‍റ്റയാണ് വ്യാപകമെന്ന് ആരോഗ്യമന്ത്രി പറയുന്നുണ്ടെങ്കിലും പലയിടത്തും ഒമിക്രോണ്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുകഴിഞ്ഞു. കൃത്യമായ ഉത്തരംനല്‍കാന്‍ ആരോഗ്യവകുപ്പിനാകുന്നില്ല.

വൈറസിന്റെ ജനിതക വകഭേദം കണ്ടെത്താനുള്ള പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് നടത്തുന്നത്. മുഴുവന്‍ സാംപിളുകളും പരിശോധിച്ച് പ്രതിദിനം ഫലം നല്‍കാനുള്ള സൗകര്യം ഇവിടെയില്ല.

കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ 204 ശതമാനം വര്‍ധനയാണുണ്ടായത്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 178 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഐ.സി.യു.വിലുള്ള രോഗികളുടെ എണ്ണത്തില്‍ 29 ശതമാനവും വെന്റിലേറ്റര്‍ സഹായം ആവശ്യമുള്ളവരുടെ എണ്ണത്തില്‍ 10 ശതമാനവും ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമുള്ളവര്‍ 41 ശതമാനവും വര്‍ധിച്ചു. നിരീക്ഷണത്തിലുള്ള രോഗികളുടെ എണ്ണം 1,42,512 ആയി. ഒന്നും രണ്ടും തരംഗമുണ്ടായപ്പോള്‍ പലയിടത്തും ക്യാമ്പുകള്‍ സംഘടിപ്പിച്ചും മറ്റും വ്യാപക സാംപിള്‍ ശേഖരണം നടത്തിയിരുന്നെങ്കിലും ഇക്കുറി അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുപോലുമില്ല.

സംസ്ഥാനത്ത് കോവിഡ് അതിവ്യാപനം

തലസ്ഥാന ജില്ലയിലടക്കം സംസ്ഥാനത്ത് കോവിഡ് അതിവ്യാപനം. സെക്രട്ടേറിയറ്റിലും മറ്റ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും കോളേജുകളിലും രോഗം പടരുകയാണ്. കോവിഡിനെത്തുടര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെയും വനം, ദേവസ്വം മന്ത്രിമാരുടെയും ഓഫീസ് പ്രവര്‍ത്തനം ഭാഗികമാക്കി. സെക്രട്ടേറിയറ്റില്‍ 80-ലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 123 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. തിരുവനന്തപുരം ജില്ലയില്‍മാത്രം മുപ്പതിലേറെ ക്ലസ്റ്ററുകളുണ്ട്. 22 ക്ലസ്റ്ററുകള്‍ രൂപപ്പെട്ട എറണാകുളമാണ് തൊട്ടുപിന്നില്‍.

ഒട്ടേറെ ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാണ്. പോലീസിലും കെ.എസ്.ആര്‍.ടി.സി.യിലും രോഗബാധിതരാവുന്നവരുടെ എണ്ണം ഉയരുകയാണ്. 250-ലേറെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കി.

പോലീസില്‍ അഞ്ഞൂറിലേറെപ്പേര്‍ക്ക് രോഗബാധയുണ്ട്. സെക്രട്ടേറിയറ്റില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.

അവലോകനയോഗം നാളെ

വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗം സ്ഥിതിഗതികള്‍ വിലയിരുത്തും. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് അഞ്ചിന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കുചേരും.

ആള്‍ക്കൂട്ടനിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന. കോളേജുകളും മറ്റും അടയ്‌ക്കേണ്ടതുണ്ടോ എന്ന കാര്യവും ചര്‍ച്ചയാവും.

Content Highlights: No widespread examination to identify delta or omicron variants is spreads in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented