Representative Image| Photo: Gettyimages
മാനന്തവാടി: കോവിഡ് മുന്നണിപ്പോരാളികളായ താത്കാലിക ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല.
കോവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ബോധവത്കരണം, വാക്സിനേഷന് പ്രക്രിയ എന്നിവയിലെല്ലാം നിര്‍ണായക പങ്ക് വഹിക്കുന്നവരാണിവര്‍. ഹെഡ് ഓഫ് അക്കൗണ്ടില്‍ പണമില്ലാത്തതിനാലാണ് ശമ്പളം ലഭിക്കാന്‍ വൈകുന്നതെന്ന് ഇവര്‍ പറഞ്ഞു.
അഡ്ഹോക്ക് വ്യവസ്ഥയില്‍ താത്കാലികമായി ഏഴ് ജെ.എച്ച്.ഐ.മാരെയാണ് ജില്ലയില്‍ നിയമിച്ചത്. മുള്ളന്‍കൊള്ളി പി.എച്ച്.സി., പുല്പള്ളി സി.എച്ച്.സി., നൂല്‍പ്പുഴ എഫ്.എച്ച്.സി., പേര്യ സി.എച്ച്.സി. എന്നിവിടങ്ങളിലാണ് ഇവര്‍ ജോലിചെയ്യുന്നത്.
കടംവാങ്ങേണ്ട ഗതികേടില്‍
കഴിഞ്ഞ ജൂണ്‍ മുതല്‍ ഇവര്‍ക്ക് ഒരുരൂപപോലും ശമ്പളമായി ലഭിച്ചിട്ടില്ല. ഡി.എം.ഒ. മുതല്‍ ആരോഗ്യവകുപ്പ് ഡയറക്ടര്വരെയുള്ളവര്ക്ക് നിവേദനം നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. ജോലിചെയ്യുന്നവരില്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുണ്ട്. വണ്ടിക്കൂലിയുള്പ്പെടെയുള്ള ദൈനംദിന കാര്യങ്ങള്‍ക്കായി മറ്റുള്ളവരില്‍നിന്ന് കടംവാങ്ങേണ്ട ഗതികേടിലാണിവര്‍. വാടകയും മറ്റുചെലവുകളും കൊടുക്കാന്‍ നിവൃത്തിയില്ല. പലരും കടക്കെണിയിലാണ്. ആദ്യം നിയമനം നല്കിയ പലരെയും മൂന്നുമാസം കഴിഞ്ഞപ്പോള്‍ പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കും ശമ്പളം നല്‍കിയിട്ടില്ല. തുടര്‍ന്നാണ് ഇപ്പോള്‍ ജോലിചെയ്യുന്നവരെ നിയമിച്ചത്.
ചെയ്തജോലിക്ക് ന്യായമായി ലഭിക്കേണ്ട വേതനം ഇനിയും വൈകിപ്പിക്കരുതെന്നാണ് ശമ്പളംലഭിക്കാത്ത ജെ.എച്ച്.ഐ.മാരുടെ ആവശ്യം. സംഭവം ശ്രദ്ധയില്‍ പെട്ടതായും വിഷയം ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഓഫീസില്‍ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന പറഞ്ഞു.
Content Highlights: No salary for temporary Junior Health Inspectors covid19 duty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..