സിസ്റ്റർ ലിനി (ഫയൽ ചിത്രം)
കോഴിക്കോട്: നിപയ്ക്കെതിരേയുള്ള പോരാട്ടത്തിനിടെ സിസ്റ്റര്‍ ലിനി നമ്മെ വിട്ടുപിരിഞ്ഞിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു. ഈ സന്ദര്‍ഭത്തില്‍ സിസ്റ്റര്‍ ലിനിയെ അനുസ്മരിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
നിപയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ ജീവന് നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം എന്ന് ലിനിയുടെ ചിത്രം പങ്കുവെച്ച് അവര്‍ കുറിച്ചു.
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തില്‍ സൂപ്പിക്കട എന്ന ഉള്‍പ്രദേശത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെയാണ് നിപ വൈറസ് ബാധിച്ചത്. കുടുംബത്തിലെ വൈറസ് ബാധയേറ്റ നാലുപേരും മരണത്തിന് കീഴടങ്ങുകയുണ്ടായി.
2018 മേയ് 19-നാണ് നിപയുടെ സാന്നിധ്യത്തെക്കുറിച്ച് ധാരണയായത്. 20-ന് പുണെയില്‍ നിന്നുള്ള റിസള്‍ട്ടുകൂടി ലഭിച്ചതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമായി. മരണനിരക്ക് വളരെ കൂടിയ വൈറസ് ആയതിനാല്‍ രോഗം പിടിപെട്ട 18 പേരില്‍ 16 പേരും മരണത്തിന് കീഴങ്ങി. ഇതിനിടയില്‍ മേയ് 21-ന് നിപ ബാധിതരെ തുടക്കത്തില്‍ ശുശ്രൂഷിച്ച പ്രേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ലിനി രോഗബാധ മൂലം മരിച്ചത്. ഇത് കേരളജനതയെ ആകെ കടുത്ത വിഷമത്തിലാഴ്ത്തി. ആതുരസേവന രംഗത്ത് ഒരിക്കലും മറക്കാനാവാത്ത സേവനമാണ് സിസ്റ്റര്‍ ലിനി നല്‍കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..