കൊച്ചി: നിപമോചിതനായ യുവാവ് ചൊവ്വാഴ്ച ആശുപത്രി വിടും. സംസ്ഥാനം നിപവിമുക്തമെന്ന ഔദ്യോഗികപ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകും.
53 ദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് പറവൂര്‍ തുരുത്തിപ്പുറം സ്വദേശിയായ 23-കാരന് വീട്ടിലെത്തുന്നത്. ആശുപത്രിവിട്ടാല്‍ പത്തുദിവസത്തിനുശേഷം യുവാവിന് കോളേജില്‍ പോയിത്തുടങ്ങാമെന്ന് ചികിത്സിച്ച ഡോ. ബോബി വര്‍ക്കി മരമറ്റം പറഞ്ഞു. രണ്ടുദിവസംകൂടി നിരീക്ഷിക്കുകയും പതിവ് രക്തപരിശോധനകള്‍ നടത്തുകയും ചെയ്യും. ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. രണ്ടുമാസത്തിനുശേഷം തുടര്‍പരിശോധന നടത്തും.
മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് നിപ പകര്‍ച്ചവ്യാധി തടയാന്‍ കേരളത്തിന് സാധിച്ചതായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ 'മാതൃഭൂമി'യോടു പറഞ്ഞു. നിപബാധിതരെയും അവരുമായി ഇടപഴകിയവരെയും കൃത്യമായി നിരീക്ഷിച്ച് വേണ്ട ചികിത്സ നല്‍കിയതിനാലാണ് ജീവഹാനി ഇല്ലാതാക്കാന്‍ കഴിഞ്ഞത് -അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍നിന്ന് പോകുന്നസമയത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ജില്ലാ കളക്ടര്‍ എസ്. സുഹാസും എത്തും. മൂന്നാഴ്ചമുമ്പാണ് രക്തപരിശോധനയിലൂടെ നിപയില്‍നിന്ന് മുക്തമായതായി തെളിഞ്ഞത്.
Content Highlight: Nipah Virus, Nipah Virus Kerala, Nipah Kochi, Nipah Kozhikode
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..