വൈകിയുറങ്ങി വൈകി എഴുന്നേൽക്കുന്നവരാണോ? പ്രമേഹവും ഹൃദ്രോ​ഗവും അരികെയെന്ന് പഠനം


Representative Image | Photo: AFP

ന്യൂഡൽഹി: ആരോ​ഗ്യകരമായ ജീവിതത്തിന് ആരോ​ഗ്യകരമായ ഉറക്കവും പ്രധാനമാണെന്ന് വിദ​ഗ്ധർ പറയാറുണ്ട്. രാത്രികാലങ്ങളിൽ ഏറെനേരം ഉറക്കമൊഴിക്കുന്നവരിൽ പലവിധ ആരോ​ഗ്യപ്രശ്നങ്ങളും കണ്ടുവരാറുമുണ്ട്. ഇപ്പോഴിതാ അതിനെയെല്ലാം സാധൂകരിക്കുന്ന ഒരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്. രാത്രിയിൽ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരിൽ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പുതി പഠനം വ്യക്തമാക്കുന്നത്.

അമേരിക്കയിലെ റട്‌ജേഴ്‌സ് സർവകലാശാലയാണ് വിഷയത്തിൽ പഠനം നടത്തിയത്. രാവിലെ നേരത്തേ ഉണരുന്നവർ ഊർജത്തിനായി ശരീരത്തിലെ കൊഴുപ്പിനെയാണ് ആശ്രയിക്കുന്നതെന്ന് പഠനത്തിലുണ്ട്. എന്നാൽ, രാത്രി വൈകിയുറങ്ങി രാവിലെ വൈകി എഴുന്നേക്കുന്നവരിൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ അലിയിച്ചുകളയാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല. പ്രമേഹത്തിനു കാരണമാകുന്ന ഇൻസുലിൻ വ്യതിയാനങ്ങളും ഇവരിൽ അധികമാണെന്ന് പഠനം പറയുന്നു. ഇവയാണ് പ്രമേഹ,ഹൃദ്രോ​ഗ സാധ്യത കൂട്ടുന്ന കാര്യങ്ങളെന്നാണ് പഠനത്തിൽ പറയുന്നത്.

മധ്യവയസ്കരായ 51 പേരിലാണ് പഠനം നടത്തിയത്. എക്സ്പെരിമെന്റൽ ഫിസിയോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. അമ്പത്തൊന്നു പേരെ ഇരു വിഭാ​ഗങ്ങളായി തിരിച്ചാണ് പഠനം സംഘടിപ്പിച്ചത്. നേരത്തേ കിടന്നുറങ്ങി നേരത്തേ എഴുന്നേൽക്കുന്നവർ ഒരു വിഭാ​ഗവും വൈകിയുറങ്ങി വൈകിയെഴുന്നേൽക്കുന്നവരെ മറ്റൊരു വിഭാ​ഗവുമാക്കി. ഇരുവിഭാ​ഗങ്ങളുടെയും ശരീരത്തിലെ ബോഡി മാസ്, ശരീരഘടന, ഇൻസുലിൻ സെൻസിറ്റിവിറ്റി, ശ്വാസത്തിന്റെ സാമ്പിളുകൾ എന്നിവയെല്ലാം നിരീക്ഷിച്ചാണ് പഠനം നടത്തിയത്.

ഒരാഴ്ച്ചയോളം ഇവരുടെ ദൈനംദിന പ്രവർത്തനങ്ങളും പഠനവിധേയമാക്കി. കലോറിയും പോഷകവും നിയന്ത്രിതമായ ഡയറ്റാണ് ഇവർ പിന്തുടർന്നത്. ഡയറ്റ് പഠനത്തിന്റെ റിസൽട്ടിനെ ബാധിക്കാതിരിക്കാനായിരുന്നു ഇത്. കൂടാതെ പതിനഞ്ച് മിനിറ്റോളം മിതവും കഠിനവുമായ വർക്കൗട്ടുകൾ ചെയ്യിക്കുകയും ചെയ്തു. നേരത്തേ കിടന്നുറങ്ങി എഴുന്നേൽക്കുന്നവരിലാണ് വ്യായാമം ചെയ്യുന്ന സമയത്തും അതിനുശേഷവും ഊർജത്തിനായി കൂടുതൽ കൊഴുപ്പ് ഉപയോ​ഗിക്കുന്നത് എന്നു കണ്ടെത്തി. പ്രമേഹത്തിനു കാരണമാകുന്ന ഇൻസുലിൻ വ്യതിയാനങ്ങൾ നേരത്തേ ഉണരുന്നവരിൽ ഇല്ലെന്നും കണ്ടെത്തി.

Content Highlights: night owls may have greater risk of type 2 diabetes, heart disease


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented