തന്റെ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ്- നിക് ജൊനാസ്


ടൈപ്പ്-1 പ്രമേഹം ബാധിച്ചപ്പോള്‍ തന്നെയലട്ടിയ  ലക്ഷണങ്ങളെ കുറിച്ചാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കു വെച്ചിരിക്കുന്നത്

നിക് ജോനാസ്‌|photo:instagram.com/nickjonas/

തനിക്ക് ബാധിച്ച ടൈപ്പ്-1 പ്രമേഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക് ജൊനാസ്. ടൈപ്പ്-1 പ്രമേഹം ബാധിച്ചപ്പോള്‍ തന്നെയലട്ടിയ ലക്ഷണങ്ങളെ കുറിച്ചാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ടൈപ്പ്-1 പ്രമേഹം ബാധിച്ച സമയത്ത് തനിക്കുണ്ടായ നാല് ലക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കി. ശരീരഭാരം കുറയല്‍, അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, പെട്ടെന്ന് ദേഷ്യം വരിക തുടങ്ങിയ നാല് ലക്ഷണങ്ങളാണ് തനിക്കുണ്ടായിരുന്നതെന്ന് താരം പറഞ്ഞു.

ഇവ നാലും ടൈപ്പ് 1 പ്രമേഹത്തിന്റെ പൊതുവെ കാണുന്ന ലക്ഷണങ്ങളാണ്. ഇതിന് മുന്‍പ് പ്രമേഹം ബാധിച്ചതിനെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് 13 വയസുള്ളപ്പോഴാണ് ടൈപ്പ് വണ്‍ പ്രമേഹത്തിന്റെ പിടിയിലാകുന്നത്.എന്നാല്‍ അദ്ദേഹമതിനെ അതിജീവിച്ചാണ് തന്റെ ജീവിതയാത്ര തുടരുന്നത്. തന്റെ കടുപ്പമേറിയ ദിനങ്ങളില്‍ തളരാതെ മുന്നേറിയത് നിശ്ചയദാര്‍ഢ്യം കൊണ്ടാണെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

ഒരു ജീവിതശൈലീരോഗമായ പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും. ശരീരത്തില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഇല്ലാതാകുന്നതും അതിന്റെ അളവ് കുറയുന്നതുമാണ് ടൈപ്പ്-2 പ്രമേഹത്തിന് കാരണമാകുന്നത്. അതേപോലെ പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ നശിക്കുന്നതിനാല്‍ ഇന്‍സുലിന്‍ ഇല്ലാതെ പോകുകയും തുടര്‍ന്ന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതുമാണ് ടൈപ്പ്-1 പ്രമേഹത്തിനു കാരണമാകുന്നത്.

ഇതില്‍ ടൈപ്പ് -1 പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകളാണ് നിക് ജൊനാസ് പങ്കുവെച്ചത്. ലോക പ്രമേഹദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വീഡിയോയുടെ താഴെ രണ്ടായിരത്തിലധികം കമന്റുമായാണ് ആരാധകരെത്തിയത്. രോഗത്തെക്കുറിച്ച് തുറന്ന പറഞ്ഞതിലും ബോധവത്ക്കരണത്തില്‍ പലരും അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്.

Content Highlights: Nick Jonas , Type1 diabetes,world diabetes day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented