Representative Image | Photo: Gettyimages.in
പട്ന: കോവിഡിന്റെ പുതിയ വകഭേദം പട്നയിൽ കണ്ടെത്തിയതായി ബിഹാർ ആരോഗ്യവകുപ്പ്. ഒമിക്രോണിന്റെ പുതിയ വകഭേമാണ് വ്യാഴാഴ്ച കണ്ടെത്തിയത്. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.
പുതിയ വകഭേദമായ BA.12, നേരത്തേ കണ്ടെത്തിയ BA.2വിനേക്കാൾ പത്തുമടങ്ങ് അപകടകാരിയാണ്. രാജ്യത്ത് മൂന്നാം തരംഗം കണ്ടെത്തിയ സമയത്താണ് BA.2 സ്ഥിരീകരിച്ചത്.
വർധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ഒമിക്രോൺ വകഭേദത്തിന്റെ സാംപിളുകളുടെ ജെനോം സീക്വന്‍സിങ് നടത്തി വരികയായിരുന്നു എന്ന് ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, എച്ച്ഒഡി ഡോ.നമ്രതാ കുമാരി പറഞ്ഞു. പതിമൂന്നോളം സാംപിളുകൾ പരിശോധിച്ചതിൽ ഒന്ന് BA.12 വകഭേദമായിരുന്നു. ബാക്കിയുള്ള പന്ത്രണ്ടെണ്ണം BA.2 വകഭേദമാണെന്നും നമ്രതാ കുമാരി പറഞ്ഞു.
ഒമിക്രോൺ പോസിറ്റീവായവരുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. BA.12 വകഭേദം BA.2 വകഭേദത്തേക്കാൾ പത്തുമടങ്ങ് അപകടകാരിയാണ്. നിലവിൽ ഭയക്കേണ്ട കാര്യമില്ല. എന്നാൽ വകഭേദത്തിൽ നിന്ന് സംരക്ഷിക്കാനുള്ള മുൻകരുതലുകൾ ആവശ്യമാണെന്നും നമ്രതാ കുമാരി പറഞ്ഞു.
BA.12 വകഭേദം ലോകത്താദ്യമായി സ്ഥിരീകരിച്ചത് യു.എസിലാണ്. ഡൽഹിയിൽ ഇതിനകം മൂന്നോളം പേർക്ക് BA.12 വകഭേദം സ്ഥിരീകരിച്ചിരുന്നു, പട്നയിൽ ആദ്യത്തേതാണ് ഇത്.
ഒമിക്രോണ്‍ വകഭേദത്തിന് ഡെല്‍റ്റയെക്കാള്‍ വ്യാപനതോത് കൂടുതലാണെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒമിക്രോണിനെക്കാള്‍ കൂടുതല്‍ വ്യാപനശേഷിയാണ് ബിഎ.2 എന്ന അതിന്റെ ഉപവകഭേദത്തിന്. അതിനേക്കാളും പത്തുമടങ്ങ് കൂടുതലാണ് BA.12വിന്റെ വ്യാപനശേഷി എന്നാണ് അധികൃതരുടെ കണ്ടെത്തൽ.
ഇതുവരെ നടത്തിയ ജെനോം സീക്വന്‍സിങ് അനുസരിച്ച് രാജ്യത്ത് ജനുവരിയിലാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതൽ കണ്ടെത്തിയത്. ബിഎ.2 വകഭേദം കൂടുതലായി കാണപ്പെടുന്നത് എഷ്യയിലും യൂറോപ്പിലുമാണ്.
Content Highlights: new variant of corona detected in patna
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..