അച്ഛന്റെ മുഖം പോലും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി, ദീർഘകാല കോവിഡിനു പിന്നാലെ ഫേസ് ബ്ലൈൻഡ്നസ്


2 min read
Read later
Print
Share

Representative Image| Photo: Canva.com

കോവി‍ഡ് വിട്ടുമാറിയതിനു പിന്നാലെ മറ്റുപല രോ​ഗലക്ഷണങ്ങളും വിടാതെ പിന്തുടരുന്നതായി പലരും അനുഭവം പങ്കുവെക്കാറുണ്ട്.
ദീര്‍ഘകാല കോവിഡ് അല്ലെങ്കില്‍ ലോങ് കോവിഡ് എന്നാണ് ഇതറിയപ്പെടുന്നത്. രുചിയും മണവും നഷ്ടപ്പെടുന്നതും അമിതക്ഷീണവും തലവേദനയുമൊക്കെ ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയിരുന്നു. മസ്തിഷ്‌കം, ചിന്തകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ആശയക്കുഴപ്പവും മന്ദതയും വരുന്ന ബ്രെയിന്‍ ഫോഗ് എന്ന അവസ്ഥ നേരിടുന്നതിനെക്കുറിച്ചും പലരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഫേസ് ബ്ലൈൻഡ്നസ് അഥവാ prosopagnosia എന്ന അവസ്ഥയും ദീർഘകാല കോവിഡ് ബാധിച്ചവരിൽ കണ്ടെത്തുന്നുവെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്.

മുഖം തിരിച്ചറിയാൻ കഴിയാത്ത ന്യൂറോളജിക്കൽ ഡിസോർഡറാണ് ഫേസ് ബ്ലൈൻഡ്നസ്. മുഖങ്ങൾ തിരിച്ചറിയാൻ കഴിയാത്തതിനൊപ്പം സ്ഥലങ്ങൾ തിരിച്ചറിയാൻ കഴിയാത്ത പ്രശ്നവും ഇക്കൂട്ടർ നേരിടുന്നുണ്ട്. കോർട്ടെക്സ് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ ഡാർമൗത് കോളേജിലെ ​ഗവേഷകർ ഉൾപ്പെടെയാണ് പഠനത്തിൽ പങ്കെടുത്തത്.

2020 മാർച്ചിൽ കോവിഡ് ബാധിതയായ ആനി എന്ന ഇരുപത്തിയെട്ടുകാരിയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. കോവിഡ് ബാധിക്കുന്നതിന് മുമ്പുവരെ ആനിക്ക് മുഖങ്ങൾ തിരിച്ചറിയുന്നതിലും മറ്റും യാതൊരു പ്രശ്നവും നേരിട്ടിരുന്നില്ല. എന്നാൽ വൈറസ് ബാധിച്ച് രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും തന്റെ അടുത്ത കുടുംബാം​ഗങ്ങളെപ്പോലും ആനിക്ക് തിരിച്ചറിയാന് കഴിയാതായി.

ഒരിക്കൽ റെസ്റ്ററന്റിൽ വച്ച് സ്വന്തം അച്ഛനെ കണ്ടപ്പോൾ പോലും തനിക്ക് തിരിച്ചറിയാൻ കഴിയാതായി എന്ന് ആനി പറയുന്നു. അച്ഛന്റെ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും മുഖം അപരിചിതന്റേതു പോലെ അനുഭവപ്പെടുകയായിരുന്നെന്ന് ആനി പറഞ്ഞു. ഇപ്പോഴും ആളുകളെ തിരിച്ചറിയാൻ പൂർണമായും താൻ ശബ്ദത്തെയാണ് ആശ്രയിക്കുന്നതെന്നും ആനി വ്യക്തമാക്കി.

കോവിഡിനു പിന്നാലെ സ്ഥലങ്ങൾ തിരിച്ചറിയാനുള്ള പ്രശ്നവും താൻ നേരിടുന്നതായി ആനി ​ഗവേഷകരോട് പറഞ്ഞു. നിരന്തരം താൻ സന്ദർശിക്കുന്ന സ്ഥലങ്ങൾ പോലും തിരിച്ചറിയാൻ തനിക്ക് കഴിയുന്നില്ലെന്നും ആനി പറഞ്ഞു.

ദീർഘകാല കോവിഡുമായി കഴിയുന്ന 54 പേരിൽ പേരിൽ നിന്ന് വിവരശേഖരിക്കുകയും ചെയ്തിട്ടുണ്ട് സംഘം. ഭൂരിഭാ​ഗം പേരും ആനിയുടേതിന് സമാനമായ പ്രശ്നങ്ങൾ നേരിടുന്നതായി ​ഗവേഷകർ വ്യക്തമാക്കി.

ദീർഘകാല കോവിഡ് ബാധിച്ച പലരിലും മസ്തിഷ്കത്തിന് തകരാർ സംഭവിക്കുന്നത് ഉൾപ്പെടെ പല ന്യൂറോസൈക്കോളജിക്കൽ തകരാറുകളും നേരിടുന്നതായി ​ഗവേഷകർ വ്യക്തമാക്കി. ഉയർന്ന തോതിലുള്ള കാഴ്ചവൈകല്യങ്ങളും ലോങ് കോവിഡ് ബാധിതരിൽ സാധാരണമാണെന്ന് കണ്ടെത്തി. ഇതുസംന്ധിച്ച കൂടുതൽ വ്യക്തതയ്ക്ക് ആഴത്തിലുള്ള പഠനങ്ങൾ തുടർന്നും വരേണ്ടതുണ്ടെന്നും ​ഗവേഷകർ പറഞ്ഞു.

വൈറസ് ബാധയ്ക്കുശേഷം പന്ത്രണ്ട് ആഴ്ച്ചയിലേറെ ലക്ഷണങ്ങൾ നീണ്ടുനിൽക്കുന്ന അവസ്ഥയാണ് ​ദീർഘകാല കോവിഡ് എന്നു പറയുന്നത്.

Content Highlights: New Study Suggests Long Covid May Cause Face Blindness

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
heart attack

2 min

ഏറ്റവും തീവ്രതയേറിയ ഹൃദയാഘാതങ്ങൾ കൂടുതൽ തിങ്കളാഴ്ചകളിൽ എന്ന് ​ഗവേഷകർ

Jun 5, 2023


fever

2 min

സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു, 68 മരണം; ജാ​ഗ്രത കൈവിടരുത്

Jun 5, 2023


smoking

2 min

'ഓരോ ശ്വാസത്തിലും വിഷം'; പെട്ടിയിലല്ല, കാനഡയിൽ സി​ഗരറ്റിൽത്തന്നെ മുന്നറിയിപ്പ്

Jun 5, 2023

Most Commented