Photo: Pixabay
ലണ്ടന്‍ : യു.കെ.യിൽ പത്തുലക്ഷത്തിലധികം പേർ ചാള്‍സ് ബോണറ്റ് സിന്‍ഡ്രോം ബാധിതരെന്ന് പഠനറിപ്പോർട്ട്. രാജ്യത്തെ അഞ്ചിലൊന്ന് വ്യക്തികൾ ചാള്‍സ് ബോണറ്റ് സിന്‍ഡ്രോമിന്റെ പിടിയിലാണെന്ന് എസ്മേസ് അമ്പ്രല്ല എന്ന സന്നദ്ധ സംഘടന നടത്തിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. എക്സ്പ്രസ്.കോ.യു.കെ.യിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
എന്താണ് ചാള്‍സ് ബോണറ്റ് സിന്‍ഡ്രോം?
പ്രായം കൂടുന്നതിനനുസരിച്ചുണ്ടാകുന്ന തിമിരവും നേത്രപടലത്തിനുണ്ടാകുന്ന അപചയവും മൂലം വലിയ കാഴ്ചനഷ്ടം സംഭവിക്കുമ്പോഴാണ് ഈ രോഗാവസ്ഥയുണ്ടാകുന്നത്. കണ്‍മുന്നില്‍ ഇല്ലാത്ത വസ്തുക്കളെ കാണുന്നതാണ് (ഹാലൂസിനേഷന്‍) ഈ അവസ്ഥ ബാധിച്ചവര്‍ക്ക് സംഭവിക്കുന്നത്. എന്തെങ്കിലും പ്രത്യേക ആകൃതിയിലുള്ള വസ്തുക്കളോ കൃത്യമായ ആകൃതിയിലല്ലാത്ത വസ്തുക്കളോ നേര്‍രേഖയോ സ്ഥലങ്ങളോ മൃഗങ്ങളോ വ്യക്തികളോ ഒക്കെ ഇവര്‍ കാണാറുണ്ട്.
ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ മറ്റ് നിറങ്ങളിലോ ഈ രൂപങ്ങള്‍ പ്രത്യക്ഷപ്പെടാം. പെട്ടന്നായിരിക്കാം ഇത്തരം രൂപങ്ങള്‍ മുന്നില്‍ അവതരിക്കുക. ചിലപ്പോള്‍ കുറച്ചു മിനിട്ടുകള്‍ മാത്രമായിരിക്കും ഇവയുടെ ആയുസ്സ്. ചിലപ്പോഴിത് മണിക്കൂറുകളോളം നീണ്ടുപോയെന്നും വരാം. കാണുന്നതല്ലാതെ കേള്‍ക്കാനോ രുചിയ്ക്കാനോ തൊട്ടറിയാനോ ഒന്നും സാധിക്കില്ല എന്നതാണ് ഇവയുടെ പ്രത്യേകത.
ഒരു വ്യക്തിയുടെ കാഴ്ചയുടെ 60 ശതമാനത്തിലധികം നഷ്ടപ്പെടുമ്പോഴാണ് ഇത്തരം ഹാലൂസിനേഷന്‍ സംഭവിക്കുന്നത്. കണ്ണുകളില്‍നിന്നും തലച്ചോറിലേക്കുള്ള സന്ദേശങ്ങള്‍ തടയപ്പെടുന്നതിന്റെ
ഭാഗമായാണ് യാഥാര്‍ഥ്യമല്ലാത്തതിനെ കാണുന്നതായി അനുഭവപ്പെടുന്നത്. 1000 ആരോഗ്യവിദഗ്ധരില്‍ നടത്തിയ വോട്ടെടുപ്പില്‍ 37 ശതമാനം ആളുകള്‍ക്കും ചാള്‍സ് ബോണറ്റ് സിന്‍ഡ്രോമിനെപ്പറ്റി ധാരണ ഉണ്ടായിരുന്നില്ല.
ആവശ്യത്തിന് വിശ്രമവും രാത്രികാലങ്ങളിലെ കൃത്യമായ ഉറക്കവുമാണ് ഡോക്ടര്‍മാര്‍ ഇതിനു പരിഹാരമായി നിര്‍ദ്ദേശിക്കുന്നത്. നല്ല വെളിച്ചമുള്ള ബള്‍ബുകളും മാഗ്നിഫയിങ് ഉപകരണങ്ങളും ഉപയോഗിക്കുന്നത് കണ്ണുകളുടെ ശരിയായ പരിപാലനത്തെ സഹായിക്കും. ഇടയ്ക്കിടയ്ക്ക് നേത്രപരിശോധന നടത്തുന്നതും സഹായകരമാണ് എന്നാണ് ആരോഗ്യ ഏജന്‍സികള്‍ നല്‍കുന്ന നിര്‍ദേശം.
Content Highlights: new study says charles bonett syndrom spreads in uk and has affected more than 10 lakhs britishers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..