സഹാനുഭൂതിയോടെ സമീപിക്കാം, വിഷാദത്തെയും ഉത്കണ്ഠയെയും അകലെ നിർത്താം


സഹാനുഭൂതിയിലുരുത്തിരിയുന്ന കാരുണ്യപ്രവൃത്തികള്‍ക്ക് മറ്റേതൊരു തെറപ്പിയെക്കാളും ഫലം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ പക്ഷം.

Representative Image| Canva.com

വാഷിങ്ടണ്‍ : ഉത്കണ്ഠ, വിഷാദം എന്നീ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് കരകയറാന്‍ ഒരു മാര്‍ഗമിതാ. ചുറ്റുമുള്ളവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടര്‍ത്താന്‍ കഴിയുന്ന എന്തെങ്കിലും പ്രവൃത്തി ചെയ്യുക എന്നതാണത്. സഹാനുഭൂതിയിൽ ഉരുത്തിരിയുന്ന കാരുണ്യപ്രവൃത്തികള്‍ക്ക് മറ്റേതൊരു തെറാപ്പിയെക്കാളും ഫലം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ പക്ഷം.

തങ്ങള്‍ക്ക് ചുറ്റുമുൂള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗമാണിതെന്ന് ഒഹായോ സർവകലാശാലയിലെ ഗവേഷകന്‍ ഡേവിഡ് ക്രെഗ് പറയുന്നു. സാമൂഹിക ബന്ധങ്ങളാണ് മനുഷ്യന് ജീവിക്കാൻ അത്യാവശ്യം വേണ്ടത്. സഹജീവികളോട് ചെയ്യുന്ന നന്മപ്രവൃത്തികളാണ് ഇതിന്റെ അടിസ്ഥാനമെന്നും ക്രെഗ് പറഞ്ഞു. ഒഹായോയിലെ സൈക്കോളജി പ്രൊഫസര്‍ ജെന്നിഫര്‍ കേവന്‍സിനൊപ്പമാണ് ക്രെഗ് ഗവേഷണം നടത്തിയത്. 'ദി ജേണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജി' എന്ന മാഗസിനിലാണ് ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

'വിഷാദരോഗമുള്ളവരുടെ മനസ്സിലൂടെ ധാരാളം കാര്യങ്ങള്‍ കടന്നുപോകുന്നുണ്ടാവും. ഇവയ്‌ക്കൊപ്പം, അനുകമ്പയോടെ പെരുമാറാനും നല്ല കാര്യങ്ങള്‍ ചെയ്യാനുമൊക്കെ ആവശ്യപ്പെടുന്നത് ഒരു ബാധ്യതയായി മാറില്ലേ എന്നു ചിന്തിക്കുന്നവരാണ് അധികവും. എന്നാല്‍ ഈ ധാരണ തെറ്റാണെന്ന് തെളിയിക്കുകയാണ് ഈ ഗവേഷണത്തിലൂടെ. മറ്റുള്ളവര്‍ക്ക് വേണ്ടി നിസ്വാര്‍ഥമായി സഹായം ചെയ്യുമ്പോള്‍ അത് തങ്ങള്‍ക്കുതന്നെ നല്ലതു തോന്നിക്കാന്‍ ഇടയാക്കും. ഉള്ളിലുള്ള വിഷാദത്തേയും ഉത്കണ്ഠയേയുമെല്ലാം എടുത്തുകളയാന്‍ ഇത് സഹായിക്കും.'- ജെന്നിഫര്‍ കേവന്‍സ് പറയുന്നു.

മധ്യ ഒഹായോയിലുള്ള 122 ആളുകളിലാണ് പഠനം നടത്തിയത്. ഇവരില്‍ മിതമായ വിഷാദമുള്ളവർ മുതല്‍ അതിതീവ്രതോതില്‍ വിഷാദമുള്ളവര്‍ വരെ ഉള്‍പ്പെട്ടിരുന്നു. മൂന്നു സംഘമായി തരംതിരിച്ചാണ് ഇവരില്‍ വ്യത്യസ്ത തെറാപ്പികള്‍ പരീക്ഷിച്ചുനോക്കിയത്. ആദ്യത്തെ രണ്ടുകൂട്ടരിലും കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പികളാണ് പരീക്ഷിച്ചുനോക്കിയത്. ഇതിനേക്കാള്‍ ആളുകള്‍ക്ക് ഫലപ്രദമായി തോന്നിയത് അനുകമ്പയോടെയുള്ള പ്രവൃത്തികള്‍ ചെയ്തപ്പോഴാണ്.

ആഴ്ചയില്‍ രണ്ടുദിവസം കുറച്ചുസമയം ചെലവഴിച്ച് മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നതോ ഉപകാരപ്പെടുന്നതോ ആയ എന്തെങ്കിലും ചെയ്യാനാണ് മൂന്നാം ഗ്രൂപ്പിന് നല്‍കിയ നിര്‍ദേശം. അഞ്ച് ആഴ്ചകള്‍ക്കുശേഷം നടത്തിയ പരിശോധനയില്‍, മൂന്ന് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കാര്യമായ വ്യത്യാസമുണ്ടായതായി അറിയിച്ചെങ്കിലും മൂന്നാമത്തെ കൂട്ടര്‍ക്കാണ് ആളുകളുമായും സമൂഹവുമായും കുറച്ചുകൂടി ബന്ധമുള്ളതായി അനുഭവപ്പെട്ടത്. ഇവര്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ രോഗമുക്തി നേടിയതായും ഫലം സൂചിപ്പിക്കുന്നു.

Content Highlights: new research says involving in acts of kindness can help recover from depression


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented