മാനസികപ്രശ്‌നങ്ങളും ജീനുകളും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം


യു.എസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റേതാണ് പഠനം

Representative Image | Photo: Gettyimages.in

സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ, വിഷാദം തുടങ്ങിയ പ്രധാനപ്പെട്ട മാനസിക പ്രശ്നങ്ങൾക്ക് ജീനുകളുമായി ബന്ധമുണ്ടെന്ന് പഠനഫലം. എന്നാൽ ഓരോ രോഗവും ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിലാണ് കാണപ്പെടുകയെന്നും പഠനത്തിൽ പറയുന്നു. യു.എസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റേതാണ് പഠനം. ന്യൂറോ സൈക്കോ ഫാർമക്കോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നേരത്തെ സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ, വിഷാദരോഗങ്ങൾ എന്നിവ ഉണ്ടായിരുന്ന 200 പേരുടെ പോസ്റ്റ്മോർട്ടത്തിൽ നിന്നുള്ള കോശങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പൊതുവേ മാനസിക പ്രശ്നങ്ങൾ ഉള്ളതായി അറിയാത്തവരുടെയും കോശങ്ങൾ ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കി.

ജീനുകളും മസ്തിഷ്കത്തിൽ മൂഡ്മാറ്റങ്ങൾ, ശരീരനിയന്ത്രണം, ഇമോഷനുകൾ തുടങ്ങിയവ നിയന്ത്രിക്കുന്ന ഭാഗമായ സബ്ജെനുവൽ ആന്റീരിയർ സിംഗുലേറ്റ് കോർട്ടെക്സും പരിശോധനയ്ക്ക് വിധേയമാക്കിയാണ് പഠനം നടത്തിയത്. ഇതിൽ നിന്നാണ് പഠനസംഘം ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്.

ജീനുകളിൽ സാദൃശ്യമുണ്ടായിട്ടും ഓരോ വ്യക്തികളിലും പലതരത്തിൽ രോഗാവസ്ഥകൾ കാണപ്പെടുന്നത് എങ്ങനെയെന്ന് ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ്പഠനസംഘമെന്ന് പഠനസംഘത്തിലെ മുതിർന്ന അംഗവും ഹ്യൂമൻ ജെനറ്റിക്സ് ബ്രാഞ്ച് ചീഫുമായ ഫ്രാൻസിസ് ജെ. മക്മോഹൻ പറഞ്ഞു.

Content Highlights:New research reveals connection between genes and mental disorder, Health, Mental Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented