അതിവേ​ഗം പടരുന്ന ബി.ക്യു.-1 വകഭേദം മഹാരാഷ്ട്രയിൽ; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്‌


Representational Image. Photo: ANI

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചവരിൽ പുതിയ ഒമിക്രോൺ വകഭേദം കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. ബി.ക്യു.-1 എന്ന പുതിയ വകഭേദം അതിവേഗം പടരുന്നതാണെന്നും സൂക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇതേക്കുറിച്ച് പഠനം നടന്നുവരുകയാണെന്ന് വൈറസിന്റെ ജനിതകമാറ്റം പഠിക്കുന്ന സംഘത്തിന്റെ കോ-ഓർഡിനേറ്റർ ഡോ. രാജേഷ് കാര്യകർത്തെ പറഞ്ഞു.

പുണെയിൽനിന്നുള്ള രോഗികളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. നേരത്തേ ഒമിക്രോൺ ബി.എ. 2.75 ഉപവകഭേദമാണ് കൂടുതൽ പേരിലും കണ്ടിരുന്നത്. ഇപ്പോഴിത് 95 ശതമാനത്തിൽനിന്ന് 75 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം എക്സ്.എക്സ്.ബി. എന്ന ഉപവകഭേദമാണ് കൂടുതൽ പടരുന്നത്. അതിനിടയിലാണ് ഇന്ത്യയിലാദ്യമായി ബി.ക്യു.-1 എന്ന ഉപവകഭേദം കണ്ടെത്തിയത്. ‘‘ജലദോഷപ്പനിപോലെ എന്തെങ്കിലും വന്നാൽ ഡോക്ടറെ കാണാതിരിക്കരുത്. ഗുരുതരമായ മറ്റ് രോഗമുള്ളവർ സൂക്ഷിക്കണം. പൊതു ഇടങ്ങളിൽ പോകുമ്പോൾ മുൻകരുതലെടുക്കണം.’’ - ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

മുഖാവരണവും സാമൂഹികാകലവും തുടരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ പുതിയ ജനിതക വകഭേദം (എക്സ്.ബി.ബി., എക്സ്.ബി.ബി.1) റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രസർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ തുടരാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. മുഖാവരണം ധരിക്കലും സാമൂഹികാകലവും തുടരണമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 1,542 പുതിയ കോവിഡ് കേസുകൾ. ഇതേസമയം 1,919 പേർ കോവിഡ് മുക്തരായി. ഇതോടെ, നിലവിലുള്ള ആകെ കേസുകൾ 26,449 ആയി കുറഞ്ഞു.

Content Highlights: new omicron subvariant detected in maharashtra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented