കോവിഡിന്‌ സ്റ്റിറോയ്ഡുകള്‍ നിര്‍ദേശിക്കരുത്; സുരക്ഷാമാനദണ്ഡങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം


സ്വന്തം ലേഖിക

സ്‌കൂളുകളില്‍ സജ്ജീകരിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രം വഴി പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ള കുട്ടികള്‍ക്ക് ബുധനാഴ്ചമുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിത്തുടങ്ങും

Representative Image| Photo: Gettyimages

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ സുരക്ഷാമാനദണ്ഡങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗസ്ഥിരീകരണ നിരക്ക് അനുസരിച്ച് പരിശോധന കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രോഗികള്‍ക്ക് സ്റ്റിറോയ്ഡുകള്‍ നിര്‍ദേശിക്കരുതെന്നും രണ്ടുമുതല്‍ മൂന്നാഴ്ചവരെ കഠിനമായ ചുമയുള്ളവരെ ക്ഷയരോഗപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു.

വലിയ വ്യാപനമുണ്ടായിരുന്ന ഡല്‍ഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.

രാജ്യത്ത് 2,38,018 പേര്‍ക്കാണ് ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചത്തെ അപേക്ഷിച്ച് രോഗബാധയില്‍ 20,071 എണ്ണത്തിന്റെ കുറവുണ്ട്. എന്നാല്‍, കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് ഇതുവരെ 8891 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദവും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. കോവിഡ് മുക്തരില്‍ ക്ഷയരോഗം വ്യാപകമായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പരിശോധന നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം. സ്റ്റിറോയ്ഡുകളുടെ ഉപയോഗം ബ്ലാക്ക് ഫംഗസ് പോലുള്ള അണുബാധകളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനാലാണ് ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നത്.

കേരളത്തില്‍ ടി.പി.ആര്‍. 35.27

തിരുവനന്തപുരം: സംസ്ഥാനത്ത് 28,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 35.27 ശതമാനമായി ഉയര്‍ന്നു. പരിശോധിച്ച സാംപിള്‍-80,740. രോഗമുക്തര്‍-7303. മരണം-39. ആകെ മരണം 51,026.

തിരുവനന്തപുരത്ത് രണ്ടിലൊരാള്‍ക്ക്

48 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പരിശോധനയ്ക്കെത്തുന്നവരില്‍ രണ്ടിലൊരാള്‍ക്ക് രോഗം എന്ന നിലയിലാണ്, കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ടി.പി.ആര്‍. ആണിത്.

സ്‌കൂളുകളില്‍ വാക്സിന്‍ ഇന്നുമുതല്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ സജ്ജീകരിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രം വഴി പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ള കുട്ടികള്‍ക്ക് ബുധനാഴ്ചമുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിത്തുടങ്ങും.

വീട്ടില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടാ. വാക്‌സിന്‍ എടുക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ രേഖാമൂലം അധ്യാപകരെ അറിയിക്കണം.

2007-ലോ അതിനുമുമ്പോ ജനിച്ച കുട്ടികള്‍ക്കാണ് വാക്‌സിന് അര്‍ഹത. 500-നുമുകളില്‍ വിദ്യാര്‍ഥികളുള്ള 967 സ്‌കൂളുകളിലാണ് വാക്‌സിനേഷന്‍ കേന്ദ്രം തുറക്കുക. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവ ഒറ്റയൂണിറ്റായി കണക്കാക്കും.

ഇന്റര്‍നെറ്റ് സൗകര്യമുള്ള രജിസ്ട്രേഷന്‍ ഏരിയ, കുട്ടികള്‍ക്ക് കാത്തിരിപ്പുമുറി, വാക്‌സിനേഷന്‍ ഏരിയ, നിരീക്ഷണ മുറി, രണ്ട് കിടക്കകളെങ്കിലുമുള്ള നിരീക്ഷണ മുറി എന്നിവ സ്‌കൂളുകളിലുണ്ടാവും. കുട്ടികള്‍ക്ക് പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ആയിരിക്കും തുടര്‍നടപടി.

മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ വിതരണകേന്ദ്രത്തിലുണ്ടാവും. ആംബുലന്‍സും മറ്റ് വാഹനസൗകര്യങ്ങളും എല്ലാ കേന്ദ്രങ്ങളിലും ഒരുക്കും. വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കി വാക്‌സിന്‍ നല്‍കുന്ന സമയം അധ്യാപകര്‍ മുന്‍കൂട്ടി അറിയിക്കും. വാക്‌സിന്‍ സ്വീകരിക്കുന്ന കുട്ടികള്‍ സാനിറ്റൈസര്‍ കരുതണം.

Content Highlights: New guidelines for covid19 treatment, Never use steroids for covid19 treatment

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022

Most Commented