ഡെങ്കിപ്പനി പരത്തുന്ന പുതിയ വെെറസ് ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചു. പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് വെെറോളജിയാണ് വെെറസിനെ കണ്ടെത്തിയതും അതിനെ കുറിച്ച് തുടര്‍ പഠനങ്ങൾ നടത്തുന്നതും. 

ഏഷ്യൻ ഭൂഖണ്ഢത്തിലുള്ള ജനങ്ങളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുന്ന വെെറസ് 2005ൽ സിംഗപൂരിലും 2009ൽ ശ്രീലങ്കയിലും വ്യാപകമായി ബാധിച്ചിരുന്നു. 2012ൽ തമിഴ്നാട്ടിലും കേരളത്തിലും ഈ വെെറസിൻ്റെ ആക്രമണം ഉണ്ടായിരുന്നു. വെെറോളജി എന്ന പ്രസിദ്ധീകരണത്തിലാണ് വെെറസിനെ കുറിച്ചുള്ള വിവരങ്ങൾ  വ്യക്തമാക്കുന്ന ലേഖനം പ്രസദ്ധീകരിച്ചത്. 

ഈഡിസ് വിഭാഗം കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം.വൈറസ് ബാധ ഉണ്ടായാൽ ആറുമുതൽ 10 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകൾക്കുപിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. ചിലപ്പോൾ ശരീരത്തിൽ ചുവന്നപാടുകളും വരാം.

ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നുകളില്ല. ലക്ഷണങ്ങളും രോഗതീവ്രതയും പരിഗണിച്ച് ഉചിതമായ ചികിത്സയാണ് നിശ്ചയിക്കുക.