സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് ലക്ഷണങ്ങളില്ലെങ്കില്‍ പരിശോധന വേണ്ടാ -ഐ.സി.എം.ആര്‍.


കരുതല്‍ വാക്‌സിന്‍: ആദ്യനാളില്‍ ഇന്ത്യയില്‍ 9 ലക്ഷം, കേരളത്തില്‍ 30,895

Photo: PTI

ന്യൂഡല്‍ഹി: കോവിഡ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന ആവശ്യമില്ലെന്ന് ഐ.സി.എം.ആര്‍.

എന്നാല്‍, ഗുരുതരരോഗമുള്ളവര്‍ പട്ടികയില്‍പ്പെട്ടാല്‍ പരിശോധനയ്ക്ക് വിധേയരാകണം. രോഗലക്ഷണമുള്ള വ്യക്തികള്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായാലും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം.

രണ്ട് ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് അന്തഃസംസ്ഥാന യാത്രകള്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കി.

കുത്തിവെപ്പുകേന്ദ്രങ്ങള്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം- കേന്ദ്രം

ന്യൂഡല്‍ഹി: കുത്തിവെപ്പുകേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് സമയപരിധിയില്ലെന്ന് ആരോഗ്യമന്ത്രാലയം. അടിസ്ഥാന സൗകര്യങ്ങളുടെയും മനുഷ്യവിഭവശേഷിയുടെയും ലഭ്യതയനുസരിച്ച് ദിവസവും രാത്രി 10 വരെ പ്രവര്‍ത്തിക്കാമെന്ന് അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി തിങ്കളാഴ്ച സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു.

കോവിഡ് കുത്തിവെപ്പുകേന്ദ്രങ്ങള്‍ ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്ന ധാരണയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല. വാക്‌സിന്റെ ലഭ്യതയനുസരിച്ചും കുത്തിവെപ്പിന്റെ ആവശ്യകതയനുസരിച്ചും സെന്ററുകള്‍ പ്രവര്‍ത്തിക്കണം. തിരക്കുള്ള കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പത്തുമണിവരെ പ്രവര്‍ത്തിക്കാം. പൗരന്മാരുടെ സൗകര്യം പരമാവധി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്രം ചെയ്യുന്നതെന്നും കത്തില്‍ പറഞ്ഞു.

കരുതല്‍ വാക്‌സിന്‍: ആദ്യനാളില്‍ ഇന്ത്യയില്‍ 9 ലക്ഷം, കേരളത്തില്‍ 30,895

കരുതല്‍ വാക്‌സിനേഷന്റെ ആദ്യനാളില്‍ 9,36,264 പേര്‍ കുത്തിവെപ്പെടുത്തു. 4,91,013 ആരോഗ്യപ്രവര്‍ത്തകര്‍, 1,90,383 മുന്നണിപ്പോരാളികള്‍, അറുപതു കഴിഞ്ഞ 2,54,868 പേര്‍ എന്നിങ്ങനെയാണ് ഇവരുടെ കണക്ക്.

കേരളത്തില്‍ 30,895 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. 19,549 ആരോഗ്യപ്രവര്‍ത്തകര്‍, 2635 കോവിഡ് മുന്നണി പോരാളികള്‍, 8711 അറുപതുവയസ്സ് കഴിഞ്ഞ അനുബന്ധരോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ഡോസ് നല്‍കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 15-നും 18-നും ഇടയ്ക്ക് പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികള്‍ക്ക് (35 ശതമാനം) വാക്‌സിന്‍ നല്‍കി. ആകെ 5,36,582 കുട്ടികള്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കിയത്. തിങ്കളാഴ്ച 51,766 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. തിങ്കളാഴ്ച ആകെ 2,10,835 പേരാണ് എല്ലാ വിഭാഗത്തിലുമായി വാക്‌സിന്‍ സ്വീകരിച്ചത്.

Content Highlights: New Covid19 testing guidelines from ICMR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented