കൊച്ചി : കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ളതാണെന്ന് ഐ.എം.എ. സംസ്ഥാന റിസർച്ച് സെൽ വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് ഡെൽറ്റ വകഭേദം രാജ്യത്തിലെത്തുന്നത്. ഏപ്രിൽ അവസാനത്തോടെ കൂടുതൽ വ്യാപിക്കുകയാണുണ്ടായത്. ഡി 117, ഡെൽറ്റ വകഭേദങ്ങൾക്ക് വളരെ വേഗത്തിൽ വ്യാപിക്കാനുള്ള കഴിവുമുണ്ട്. -അദ്ദേഹം പറഞ്ഞു.

മൂന്നാം തരംഗം എന്ന വിശേഷണമല്ല മറിച്ച് കൂടുതൽ വകഭേദങ്ങൾ പ്രതിരോധിക്കുന്നതിനുവേണ്ട തയ്യാറെടുപ്പുകളാണ് ആവശ്യമെന്നും ഡോ. രാജീവ് ജയദേവൻ പറഞ്ഞു.

Content Highlights: New Covid variant overcomes immunity, Health, Covid19