കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപകം


Representative Image | Photo: Gettyimages.in

ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് വ്യാപകമായി പടരുന്നത്.

ബ്രിട്ടനിൽ‌ ഓ​ഗസ്റ്റ് പതിനാലുമുതലുള്ള കണക്കുകളിൽ BA.4.6ന്റെ വ്യാപനം 3.3% സാമ്പിളുകളിലാണ് കണ്ടെത്തിയത്. തുടർന്നിങ്ങോട്ട് ഇതിൽ 9% വർധനവുണ്ടായെന്നും കണക്കുകൾ പറയുന്നു. യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

സിഡിസിപി(സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ)യുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ പുതിയ ഉപവകഭേദത്തിന്റെ വ്യാപനം 9 ശതമാനത്തോളമാണുള്ളത്. ലോകത്തെ മറ്റു പലരാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

ഒമിക്രോണിന്റെ വകഭേദമായ BA.4ന്റെ പിൻ​ഗാമിയാണ് BA.4.6. ഈ വർഷം ജനുവരിയിൽ സൗത്ആഫ്രിക്കയിലാണ് BA.4 വകഭേദം ആദ്യമായി കണ്ടെത്തിയത്. BA.5 വകഭേദത്തിനൊപ്പം പുതിയ വകഭേദവും വ്യാപിച്ചിരുന്നുവെന്നാണ് കണക്കുകൂട്ടൽ.

കോവിഡിന് കാരണമാകുന്ന രണ്ടു വ്യത്യസ്ത വകഭേദങ്ങൾ പുനഃസംയോജിച്ച് ഉണ്ടാകുന്ന വകഭേദമാണ് ഇതെന്നാണ് വിലയിരുത്തൽ. ഒമിക്രോൺ വ്യാപനം കൂടുതലായിരുന്നെങ്കിലും ആശുപത്രിവാസവും മരണനിരക്കും താരതമ്യേന കുറവായിരുന്നു. ഇതേ സാഹചര്യം തന്നെയായിരിക്കും BA.4.6ലും സംഭവിക്കുക എന്നാണ് കരുതുന്നത്.

സാഹചര്യം പൂർണമായും പഴയപടി ആയിട്ടില്ലെന്നും ഇപ്പോഴും ഓരോ 44 സെക്കൻഡിലും കോവി‍ഡ് മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നും അടുത്തിടെയാണ് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയത്.

കോവിഡ് നിരക്കുകളും മരണവും റിപ്പോർട്ട് ചെയ്യുന്നതിൽ ആ​ഗോളതലത്തിൽ ഇടിവ് തുടരുന്നുണ്ട്. അതു വളരെ പ്രതീക്ഷാവഹമാണ്. എന്നാൽ ആ നില തുടരുമെന്ന് പറയാനാവില്ല. പ്രതിവാര കോവിഡ് നിരക്കുകൾ ഫെബ്രുവരി മുതൽ എൺപതു ശതമാനത്തോളം കുറവു രേഖപ്പെടുത്തുന്നുണ്ട്. പക്ഷേ അപ്പോഴും കഴിഞ്ഞ ആഴ്ച്ച മുതൽ ഓരോ 44 സെക്കൻ‍ഡിലും കോവിഡ് മൂലം മരണങ്ങൾ സംഭവിക്കുന്നുണ്ട്- എന്നാണ് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ‍ടെഡ്രോസ് അഥനോം ​ഗബ്രീഷ്യസ് പറഞ്ഞത്.

മരണങ്ങളിലേറെയും ഒഴിവാക്കാവുന്നവയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്ന് താൻ കൂടെക്കൂടെ പറയുന്നത് പലർക്കും മടുക്കുന്നുണ്ടാവും. പക്ഷേ അതവസാനിക്കും വരെ താൻ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Content Highlights: new covid variant now spreading across globe, omicron new variant


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented