Representative Image | Photo: Gettyimages.in
കൈരളി ന്യൂറോസയന്‍സസ് സൊസൈറ്റിയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് ആയ മലബാര്‍ ന്യൂറോകോണ്‍ ജനുവരി 28, 29, 30 തിയ്യതികളിലായി നടക്കും. വയനാട് വൈത്തിരി റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് അരങ്ങേറുന്നത്. കേരളത്തിലുടനീളമുളള 250ഓളം ന്യൂറോളജിസ്റ്റ്മാരും ന്യൂറോസര്‍ജന്മാരും പ്രസ്തുത കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ന്യൂറോളജിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഇവന്റുകളില്‍ ഒന്നാണ് മലബാര്‍ ന്യൂറോകോണ്‍. എല്ലാ വര്‍ഷവും നടക്കുന്ന ഈ കോണ്‍ഫറന്‍സിന് ഇത്തവണ ആതിഥേയത്വമരുളുന്നത് കാലിക്കറ്റ് ന്യൂറോളജിക്കല്‍ സൊസൈറ്റിയാണ്.
കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകള്‍ നയിക്കുകയും, പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. ഇതിന് പുറമെ കോണ്‍ഫറന്‍സിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് എന്‍ഡോസ്‌കോപ്പിക് സ്‌കള്‍ ബേസ് വര്‍ക്ക്‌ഷോപ്പ് വെള്ളിയാഴ്ച 27ാം തിയ്യതി വെള്ളിയാഴ്ച നടക്കും. ഹാന്റ്‌സ് ഓണ്‍ കഡാവര്‍ എന്ന രീതിയിലാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ശസ്ത്രക്രിയയില്‍ വൈദഗ്ദ്ധ്യം നേടുവാനുള്ള അവസരം ഒരുക്കുന്നത്.
'കേരളത്തിന്റെ ആതുരസേവന മേഖലയില്‍ ന്യൂറോസയന്‍സസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പഠനാവസരമാണ് മലബാര്‍ ന്യൂറോക്കോണ്‍' എന്ന് പത്രസമ്മളനത്തില്‍ പങ്കെടുത്ത പ്രൊഫ. ജേക്കബ് ആലപ്പാട്ട് (സംസ്ഥാന പ്രസിഡണ്ട്) പറഞ്ഞു. ' കുറ്റമറ്റ രീതിയിലുള്ള ആസൂത്രണത്തിലൂടെ മുന്‍വര്‍ഷങ്ങളില്‍ മലബാര്‍ ന്യൂറോകോണ്‍ ശ്രദ്ധേയമായി മാറിയതാണ്. ആ പാരമ്പര്യത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍ വിദഗ്ദ്ധമായ സംഘാടനമാണ് ഇത്തവണയും സജ്ജീകരിച്ചിരിക്കുന്നത്' പ്രൊഫ. രാജീവ് എം പി പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഡോ. ജേക്കബ് ആലപ്പാട്ട് (കെ എല്‍ എസ് സംസ്ഥാന പ്രസിഡണ്ട്), പ്രൊഫ. രാജീവ് എം പി (ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍), ഡോ. അഷ്‌റഫ് വി. വി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഡോ. ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: neurology neurosurgery conferences
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..