ലോകജനസംഖ്യയുടെ പകുതിയോളം വദന രോ​ഗങ്ങളാൽ വലയുന്നു- ലോകാരോ​ഗ്യസംഘടന


Representative Image| Photo: Canva.com

ലോകജനസംഖ്യയുടെ പകുതിയോളം വദന രോ​ഗങ്ങളാൽ വലയുന്നുവെന്ന് ലോകാരോ​ഗ്യസംഘടന. ദന്തക്ഷയം, മോണരോ​ഗം, പല്ലുകൊഴിയൽ,വായിലെ അർബുദം തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന രോ​ഗങ്ങളെന്നും ലോകാരോ​ഗ്യസംഘടന.

ദന്തക്ഷയം ചികിത്സിക്കാത്തത് ഏകദേശം 2.5 ബില്യൺ ആളുകളെ ബാധിക്കുന്നു. ഓരോവർഷവും 380,000 പുതിയ വദന അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ​ഗൗരവത്തോടെ കാണേണ്ട സ്ഥിതിവിശേഷമാണെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി.

പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളിലെ നൂതന ദന്തചികിത്സയുടെ അപര്യാപതതയാണ് വദന രോ​ഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ലോകാരോ​ഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത്. ആ​ഗോള ആരോ​ഗ്യ മേഖലയിൽ തന്നെ ഏറെകാലമായി അവ​ഗണിക്കപ്പെട്ട വിഭാ​ഗമാണ് വദന ആരോ​ഗ്യമെന്നും പല വദനരോ​ഗങ്ങളും നേരത്തെ പ്രതിരോധിക്കാവുന്നതാണ് എന്നും ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറയുന്നു. രാജ്യങ്ങൾ അവരുടെ ആരോ​ഗ്യ പദ്ധതികളിൽ വദന ആരോ​ഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

വദന ആരോ​ഗ്യത്തിന് ചില ടിപ്സ്

 • വായിലെ വരൾച്ച നിയന്ത്രിക്കാൻ ധാരാളം വെള്ളം കുടിക്കണം
 • രാവിലെ ഭക്ഷണത്തിന് മുൻപും വൈകുന്നേരം ഭക്ഷണത്തിന് ശേഷവും പല്ല് തേയ്ക്കണം. മുകളിൽ നിന്ന് താഴേക്കും തിരിച്ചുമാണ് പല്ല് തേയ്‌ക്കേണ്ടത്.
 • പല്ലുതേയ്ക്കാൻ ബ്രഷിൽ നിറയെ പേസറ്റ് എടുക്കരുത്. പയറുമണിയോളം മാത്രമേ എടുക്കാവൂ
 • നാക്ക് വൃത്തിയാക്കാൻ ബ്രഷിന്റെ ബ്രിസിലുകൾ ഉപയോഗിക്കാം
 • ആറുമാസത്തിലൊരിക്കൽ നിർബന്ധമായും ദന്തപരിശോധന നടത്തണം.
 • രാത്രി പല്ല് വൃത്തിയാക്കിയതിനുശേഷം വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാതിരിക്കുക.
 • അമ്ല രസമുള്ള ഭക്ഷണം കഴിച്ചയുടൻ പല്ല് ബ്രഷ് ചെയ്യാതിരിക്കുക. ഇനാമൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
 • പല്ല് വരുന്ന പ്രായം മുതൽ കുട്ടികളിലെ ദന്തപരിചരണത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. അതിനായി വിദഗ്ധ ഡോക്ടർമാരുടെ സഹായം തേടാം.
 • ദന്തക്ഷയം തുടക്കത്തിലെ ചികിത്സിക്കണം. രോഗം തിരിച്ചറിയാൻ എത്രത്തോളം നേരത്തെ സാധിക്കുന്നുവോ അത്രത്തോളം ഫലപ്രദമായി ചികിത്സിക്കാനാവും.
 • സ്വയം ചികിത്സ ആപത്താണ് ഡോക്ടറെ കണ്ടതിനു ശേഷം മാത്രം മരുന്നുകൾ കഴിക്കുക.
 • വർഷത്തിലൊരിക്കൽ ഡെന്റിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തി പല്ലുകളുടെയും മോണയുടെയും ആരോഗ്യം വിലയിരുത്താം

Content Highlights: nearly half of world population suffers from oral diseases says world health organization


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented