45 കഴിഞ്ഞ പകുതിയോളം സ്ത്രീകള്‍ക്കും മൂന്നിലൊന്നു പുരുഷന്മാര്ക്കും പാര്‍ക്കിസണ്‍സ്, ഡിമന്‍ഷ്യ, സ്ട്രോക്ക് എന്നിവ വരുന്നതായി പഠനം. ഈ മൂന്നുകാരണങ്ങള്‍ വൃദ്ധജനങ്ങള്ക്കിടയിലെ മരണനിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നതായും പഠനം പറയുന്നു. സാധാരണയായി ഹൃദയാഘാതത്തിനും കാന്സറിനുമാണു ആളുകള്‍ കൂടുതല്‍ ഗൗരവത്തോടെ ചികിത്സകളും പഠനങ്ങളും നടത്തുന്നത്. എന്നാല്‍ ഇതിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചിലരോഗങ്ങള് വളര്‍ന്നുവരുന്നതായി നെതര്‍ലാന്‍ഡ് ഇറാസ്മസ് മെഡിക്കല്‍ സെന്ററിലെ ന്യൂറോളജി ആന്‍ഡ് എപ്പിഡമോളജി അസോസിയേറ്റ് പ്രൊഫസറും ഗവേഷകനുമായ കമ്രന് ഇക്രം പറയുന്നു.
26 വര്‍ഷത്തിനിടയില്‍ 12,102 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍. 1990 ല്‍ തുടങ്ങിയ പഠനം 2016 ലാണ് അവസാനിപ്പിച്ചത്. പഠനത്തില്‍ പങ്കെടുത്ത 1,489 ആളുകള്‍ക്ക് ഡിമന്‍ഷ്യ ബാധിച്ചിരുന്നു. 1,285 പേര്‍ക്ക് സ്ട്രോക്കും 268 പേര്‍ക്ക് പാര്‍ക്കിസണ്‍സും കണ്ടെത്തി. 438 പേര്‍ക്ക് ഒന്നിലധികം രോഗങ്ങള്‍ ബാധിച്ചിരുന്നു. രോഗം ബാധിച്ചവരില്‍ 48.2 ശതമാനം പേര് സ്ത്രീകളും, 36.2 ശതമാനം പേര് പുരുഷന്മാരും ആയിരുന്നു.
കൂടാതെ സ്ത്രീകള്‍ക്ക് ഡിമന്‍ഷ്യയും സ്ട്രോക്കും വരാനുള്ള സാധ്യത വളരെ കൂടുതാലാണെന്നു പഠനം കണ്ടെത്തി. സ്ത്രീകളില്‍ 45 വയസിനു ശേഷം ഡിമന്‍ഷ്യ വരാനുള്ള സാധ്യത 45 ശതമാനമാണ്. പുരുഷന്മാരിലാകട്ടെ ഇത് 18.6 ശതമാനവും. സ്ട്രോക്കിനുള്ള സാധ്യത സ്ത്രീകളില്‍ 21.6 ശതമാനമാണ്. പുരുഷന്മാരില് ഇത് 19.3 ശതമാനമാണ്. എന്നാല്‍ പാര്‍ക്കിസണ്‍സ് വരാനുള്ള സാധ്യത സ്ത്രീയ്ക്കും പുരുഷനും തുല്യമാണ്. പാര്‍ക്കിസണ്‍സ്, സ്ട്രോക്ക് ഡിമന്‍ഷ്യ എന്നിവ വരാനുള്ള സാധ്യത പ്രായവുമായി വളരെയധികം ബന്ധപ്പട്ടിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നവരിലും മെഡിറ്റേറിയന്‍ ഡയറ്റ് പിന്തുടരന്നവരിലും ഡിമന്‍ഷ്യ വരാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..