ചികിത്സപ്പിഴവ് ഉൾപ്പെടെ ഡോക്ടർമാരുടെ പേരിൽ പരാതിപ്പെടുന്നതിന് നിയന്ത്രണം


ശരണ്യ ഭുവനേന്ദ്രൻ

ദേശീയ മെഡിക്കൽ കമ്മിഷനാണ് പ്രോഫഷണൽ കണ്ടക്ട് റെഗുലേഷൻ-2022 പരിഷ്കരിക്കുന്നത്.

Representative Image | Photo: Mathrubhumi

ന്യൂഡൽഹി: ചികിത്സപ്പിഴവ് ഉൾപ്പെടെ രോഗികൾക്കുള്ള പരാതികൾ ദേശീയതലത്തിലുന്നയിക്കാമെന്ന വകുപ്പ് എടുത്തുമാറ്റി ഡോക്ടർമാരുടെ പെരുമാറ്റച്ചട്ടം പരിഷ്കരിക്കുന്നു. ദേശീയ മെഡിക്കൽ കമ്മിഷനാണ് പ്രോഫഷണൽ കണ്ടക്ട് റെഗുലേഷൻ-2022 പരിഷ്കരിക്കുന്നത്.

നിർദിഷ്ട ഭേദഗതിയനുസരിച്ച്, പരാതികളിൽ സംസ്ഥാന മെഡിക്കൽ കൗൺസിൽ പുറപ്പെടുവിക്കുന്ന ഉത്തരവിനെതിരേ ദേശീയ കൗൺസിലിൽ അപ്പീൽ നൽകാനാവില്ല. സംസ്ഥാന കൗൺസിലിന്റെ ഉത്തരവിൽ അപ്പീൽ പോകാൻ ഡോക്ടർമാർക്കുമാത്രമേ അവകാശമുള്ളൂ. ഡോക്ടർക്ക് 60 ദിവസത്തിനുള്ളിൽ എത്തിക്സ്‌ ആൻഡ് മെഡിക്കൽ രജിസ്‌ട്രേഷൻ ബോർഡിലും തുടർന്ന് ദേശീയ മെഡിക്കൽ കമ്മിഷനിലും അപ്പീൽ സമർപ്പിക്കാം. പരാതിക്കിടയായ സംഭവമുണ്ടായി രണ്ടുവർഷത്തിനുള്ളിൽ ഡോക്ടർമാർക്കെതിരേ സംസ്ഥാനകൗൺസിലിന് പരാതി നൽകാമെന്നാണ് കരടിലെ നിർദേശം. നേരിട്ടോ ബന്ധുക്കൾ മുഖേനയോ പരാതിസമർപ്പിക്കാം. ആറുമാസത്തിനുള്ളിൽ പരാതി തീർപ്പാക്കണം.

ഫീസ് കൊടുത്തില്ലെങ്കിൽ ചികിത്സ നിഷേധിക്കാം

രോഗി ഫീസ് കൊടുത്തില്ലെങ്കിൽ സ്വകാര്യ ഡോക്ടർക്ക് ചികിത്സ നിഷേധിക്കാമെന്ന നിർദേശവും കരടിലുണ്ട്. എന്നാൽ, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളോട് ഫീസിന്റെ കാര്യം നിർബന്ധിക്കരുത്. മരുന്ന് കുറിക്കുമ്പോൾ വ്യക്തമായി എഴുതണം. ടൈപ്പ് ചെയ്തുനൽകിയാൽ നല്ലത്. ‘ടെലിമെഡിക്കൽ’ മാർഗനിർദേശമനുസരിച്ച് ഫോണിലൂടെയും ചികിത്സ നടത്താം. ഭേദഗതി സംബന്ധിച്ച് ജൂൺ 22 വരെ emrb.ethics@nmc.org എന്ന വെബ്‌സൈറ്റിലൂടെ പൊതുജനാഭിപ്രായം അറിയിക്കാം.

വകുപ്പ് നിലവിലുണ്ടായിട്ടും രോഗികളുടെ പരാതികൾ പരിഹരിക്കാതെ തള്ളിയതിനെതിരേ കമ്മിഷനോട് ആരോഗ്യമന്ത്രാലയം വിശദീകരണം ചോദിച്ചിരുന്നു.

2002-ലെ നിയമത്തിൽ, രോഗിക്കും ദേശീയതലത്തിൽ പരാതിപ്പെടാൻ വ്യവസ്ഥയുണ്ട്. സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് ഈ വകുപ്പ് ഉൾപ്പെടുത്തിയത്. ഈ അവകാശമാണ് ഇപ്പോൾ ഇല്ലാതാകുന്നത്.

ദേശീയ മെഡിക്കൽ കൗൺസിലിനുപകരം 2019-ൽ ദേശീയ മെഡിക്കൽ കമ്മിഷൻ രൂപവത്കരിച്ചശേഷം ഡോക്ടർമാർക്കെതിരായ പരാതികൾ കമ്മിഷൻ പരിഗണിക്കുന്നില്ലെന്ന പരാതികളുയർന്നിരുന്നു. 2019 സെപ്‌റ്റംബർ മുതൽ 2022 മാർച്ച് വരെ 25 പരാതികൾ കമ്മിഷൻ തള്ളി. ഇതിനെതിരേ കണ്ണൂർ സ്വദേശിയും നേത്രരോഗവിദഗ്‌ധനുമായ ഡോ. കെ.വി. ബാബു ആരോഗ്യമന്ത്രാലയത്തെ സമീപിച്ചു. കേന്ദ്രം മേയ് 12-ന് കമ്മിഷനോട് വിശദീകരണം തേടി. ഇതിനിടെയാണ് കമ്മിഷൻ കരട് പുറത്തിറക്കിയത്.

•ഡോക്ടർമാരുടെ പെരുമാറ്റച്ചട്ടം പരിഷ്കരിക്കുന്നു; കരട് പുറത്തിറക്കി

•അസാധാരണമായ നടപടി ദേശീയ മെഡിക്കൽ കമ്മിഷനിൽ നിന്ന്

Content Highlights: national medical commission, professional conduct regulations, complaint against doctor

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented