കന്യകാത്വപരിശോധന അശാസ്ത്രീയം പാഠ്യപദ്ധതിയിൽ മാറ്റത്തിന് മെഡിക്കൽ കമ്മിഷൻ


എം.കെ. രാജശേഖരൻ

ഒഴിവാക്കൽ പാഠപുസ്തകങ്ങളിലാണ് വേണ്ടതെന്ന അഭിപ്രായവും ഉയർന്നുകഴിഞ്ഞു.

Representative Image | Photo: Gettyimages.in

തൃശ്ശൂർ: ലൈംഗികാക്രമണക്കേസിലടക്കമുള്ള കന്യകാത്വപരിശോധന അശാസ്ത്രീയമായതിനാൽ മെഡിക്കൽ ബിരുദപാഠ്യപദ്ധതിയിൽനിന്ന്‌ ഒഴിവാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ. ലിംഗനീതിയില്ലാത്ത ഇത്തരം പരിശോധനകളുടെ അശാസ്ത്രീയതയും മനുഷ്യത്വമില്ലായ്‌മയും പഠിപ്പിക്കുകയും ചെയ്യും.

ഒഴിവാക്കൽ പാഠപുസ്തകങ്ങളിലാണ് വേണ്ടതെന്ന അഭിപ്രായവും ഉയർന്നുകഴിഞ്ഞു.

നിർഭയ കേസിനെത്തുടർന്ന് ലൈംഗികാതിക്രമനിയമത്തിൽ വലിയ മാറ്റം വന്നതാണിതിന്റെ പശ്ചാത്തലം. സ്ത്രീയുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുന്നത്‌ അതിക്രമത്തിന്റെ പരിധിയിലാണ് വരുക.

ഈ നിയമം നടപ്പിൽവന്നിട്ടും വൈദ്യപാഠഭാഗങ്ങളിൽ കന്യകാത്വപരിശോധനയെന്ന ഭാഗം നിലനിന്നു. അതുപോലെ ട്രാൻസ്‌ജെൻഡറുകളെ ഉൾപ്പെടെയുള്ള വൈവിധ്യങ്ങൾ അംഗീകരിക്കും വിധത്തിൽ വൈദ്യപാഠങ്ങൾ വികസിക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നു. ഇത്തരത്തിൽ ലിംഗനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് വൈദ്യപാഠപുസ്തകങ്ങളിലെ കന്യകാനിർവചനം തിരുത്തിയത്. ഇതിന്റെ തുടർനടപടിയാണ് പുതിയ നീക്കം.

വിവാഹവുമായും അതിക്രമവുമായും ബന്ധപ്പെട്ട കേസുകളിൽ കോടതികളെ സഹായിക്കുന്ന പുതിയ വഴികൾ ഫൊറൻസിക് വിദ്യാർഥികളെ പരിശീലിപ്പിക്കാനും കമ്മിഷൻ പദ്ധതി തയ്യാറാക്കും.

ഇത്തരം വിഷയങ്ങളിൽ പുതിയ വിവരങ്ങൾക്കൂടി ഉൾപ്പെടുത്തുന്ന വിധത്തിൽ മെഡിക്കൽ പാഠ്യപദ്ധതിയിൽ മാറ്റം വേണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഇതിന്റെ ഭാഗമായി രൂപവത്കരിച്ച ഉപസമിതിയുടെ ശുപാർശപ്രകാരമാണ് കമ്മിഷന്റെ പുതിയ നടപടി.

മാറ്റം വേണ്ടത് പുസ്തകങ്ങളിൽ

2014ൽ ആണ് ലൈം​ഗികാതിക്രമങ്ങൾക്ക് വിധേയരായവരുടെ പരിശോധന സംബന്ധിച്ച പുതിയ മാനദണ്ഡം നിലവിൽ വന്നത്. അതിനുശേഷവുമിത് പാഠ്യപദ്ധതിയുടെ ഭാ​ഗമാകുന്നത് യുക്തിപരമല്ല. ഫൊറൻസിക് പഠനത്തിന്റെ മിക്ക പുസ്തകങ്ങളിലും കന്യകാത്വം സംബന്ധിച്ച് അശാസ്ത്രീയ പരാമർശങ്ങളേറെയാണ്. പുസ്തകരചയിതാക്കൾ മാനുഷിക പരി​ഗണന പുലർത്തണമെന്ന നിലപാട് ഡോക്ടർമാർക്കിടയിൽ ശക്തമായി പ്രചരിപ്പിക്കപ്പെടണം. പഠിതാക്കൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പാഠപുസ്തകങ്ങളെയാണ്.

ഡോ. ജെ.എസ്. വീണ
ഫൊറൻസിക് മെഡിസിൻ അസി.പ്രൊഫസർ
പി.എസ്.ജി. മെഡിക്കൽ കോളേജ്, കോയമ്പത്തൂർ

Content Highlights: national medical commission on virginity test

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented