ranjith
രണ്‍ജിത്ത് ചാത്തോത്ത്

ചെന്നൈ: പൊതുജനാരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന റീച്ച് എന്ന സന്നദ്ധ സംഘടന ഏര്‍പ്പെടുത്തിയ ദേശീയ ഫെലോഷിപ്പിന് മാതൃഭൂമി ആരോഗ്യമാസിക ചീഫ് സബ് എഡിറ്റര്‍ രണ്‍ജിത്ത് ചാത്തോത്ത് അര്‍ഹനായി.

ക്ഷയരോഗ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന റീച്ച്, പകര്‍ച്ചേതര രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ആദ്യമായി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പാണിത്.

കേരളത്തില്‍ സി.ഒ.പി.ഡി, ആസ്ത്മ തുടങ്ങിയ ശ്വാസകോശ രോഗങ്ങളുടെ വ്യാപനത്തെയും നിയന്ത്രണത്തെയും കുറിച്ച് പഠിക്കാനാണ് ഫെലോഷിപ്പ്. 25,000 രൂപയാണ് ഫെലോഷിപ്പ് തുക.

ഇതിന്റെ ഭാഗമായി ജനുവരി മൂന്നാം വാരം ചെന്നൈയില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ ശ്വാസകോശരോഗ റിപ്പോര്‍ട്ടിങ്ങില്‍ പരിശീലനം നല്‍കും.

Content Highlight: national fellowship to ranjith