ഗൈനക്കോളജിക്കല്‍ എന്‍ഡോസ്‌കോപ്പി വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം


Photo: Special Arrangement

കൊച്ചി: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക്കല്‍ എന്‍ഡോസ്‌കോപ്പിസ്റ്റുകളുടെ (ഐ.എ.ജി.ഇ) ദേശീയസമ്മേളനം കൊച്ചി ലെ മെറിഡിയനില്‍ ആരംഭിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കീറിമുറിക്കലുകളില്ലാത്തതും വേദനാരഹിതവുമായ ശസ്ത്രക്രിയകളില്‍ വരുന്ന ഓരോ നവീകരണവും രോഗിയും സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇമേജിങ് ഉള്‍പ്പെട്ട കീ ഹോള്‍ ശസ്ത്രക്രിയാരീതികള്‍ അധികം കാലപഴക്കമില്ലാത്ത വൈദ്യശാസ്ത്ര വിപ്ലവമാണ്. ഗൈനക്കോളജിയില്‍ നിന്ന് ഈ സാങ്കേതിക വിദ്യകള്‍ മറ്റു ശസ്ത്രക്രിയാശാഖകള്‍ ഏറ്റെടുക്കാന്‍ വീണ്ടും സമയമെടുത്തു. ഹൃദ്രോഗ രംഗത്ത് കാത്ത് ലാബുകളുടെ രംഗപ്രവേശം ഇന്ന് അവിശ്വസനീയമായ നേട്ടം കൈവരിച്ചിട്ടുണ്ടെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഗൈനക്കോളജിക്കല്‍ എന്‍ഡോസ്‌കോപ്പിയിലെ ശാസ്ത്രമുന്നേറ്റങ്ങളും നൂതന സാങ്കേതികവിദ്യകളും, ചികിത്സാരീതികളുമാണ് മൂന്ന് ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.

ഈ മേഖലയിലെ ഏറ്റവും പുതിയ മെഡിക്കല്‍ ടെക്‌നോളജി, ചികിത്സാരീതികള്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധരുടെ സാങ്കേതികവുമായ വൈദഗ്ധ്യം എന്നിവ പങ്കിടുക, പൊതുജനാവബോധം സൃഷ്ടിക്കുക, എല്ലാവര്‍ക്കും മികച്ച ഗൈനക്കോളജിക്കല്‍ ചികിത്സയും പരിചരണവും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം നടക്കുന്നതെന്ന് ഓര്‍ഗനൈസിംഗ് ചെയര്‍മാനും കലൂര്‍ പോള്‍സ് ഹോസ്പിറ്റലിലെ ചീഫ് ഗൈനക്കോളജിസ്റ്റുമായ ഡോ. പോള്‍ പി.ജി പറഞ്ഞു.

വനിതകളുടെത് മാത്രമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നൂതന ചികിത്സാരീതികള്‍ സംബന്ധിച്ച സാമാന്യമായ അറിവ് പൊതുജനത്തിനുണ്ടാവണം. സ്ത്രീകളുടെ പ്രത്യുല്‍പാദ വ്യൂഹത്തിന്റെ ആന്തരിക ഘടനയും അവയവങ്ങളും പ്രകാശം പരത്തുന്ന ടെലിസ്‌കോപ്പിക് വീഡിയോ വഴി ലഭ്യമാവുന്ന കൃത്യതയേറിയ ലൈവ് ഇമേജുകള്‍ വഴി രോഗനിര്‍ണ്ണയവും ഇന്റര്‍വെന്‍ഷന്‍ ശസ്ത്രക്രിയകളും നടത്തുന്ന മേഖലയാണ് ഗൈനക്കോളജിക്കല്‍ എന്‍ഡോസ്‌കോപ്പി ഡോ. പോള്‍ പി.ജി. പറഞ്ഞു.

എന്‍ഡോസ്‌കോപ്പിയില്‍ ലാപ്രോസ്‌കോപ്പിയും ഹിസ്റ്ററോസ്‌കോപ്പിയും ഉള്‍പ്പെടുന്നുണ്ട്. ലാപ്രോസ്‌കോപ്പിയില്‍, വയറിലെ ഭിത്തിയില്‍ ചെറിയ കീറല്‍ വഴിയാണ് ശസ്ത്രക്രിയകള്‍ നടത്തുന്നത്. ഹിസ്റ്ററോസ്‌കോപ്പിയില്‍, ഗര്‍ഭാശയത്തിന്റെ പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ ലഭിക്കുന്ന ഉപകരണം ഗര്‍ഭാശയത്തിലേക്ക് നേരിട്ട് കടത്തിവിടുന്നതിനാല്‍ ചര്‍മ്മത്തില്‍ കീറലുകള്‍ ആവശ്യമില്ല.

പരമ്പരാഗത സ്ട്രെയ്റ്റ് സ്റ്റിക്ക് കീഹോള്‍ സര്‍ജറി മുതല്‍ റോബോട്ടിക്സ് വരെയുള്ള ഗൈനക്കോളജിക്കല്‍ എന്‍ഡോസ്‌കോപ്പിയുടെ വളര്‍ച്ചയും വികാസവും ഡോ. പോള്‍ പി.ജി. വിവരിച്ചു. നൂതന 3D ഇമേജിംഗും റോബോട്ടിക് ലാപ്രോസ്‌കോപ്പിക് രീതികളും ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തെ വിശദമായ ത്രിമാന ഇമേജിംഗ് നല്‍കുന്നു. ശസ്ത്രക്രിയ സുഗമമാക്കുന്നതിനൊപ്പം രോഗവിമുക്തിയും അതിവേഗമാണ്, അദ്ദേഹം പറഞ്ഞു.

ഐ.എ.ജി.ഇ. പ്രസിഡന്റ് ഡോ. ഭാസ്‌കര്‍ പാല്‍, പ്രസിഡന്റ് ഇലക്ട് ഡോ. പണ്ഡിറ്റ് പാലസ്‌കര്‍, സെക്രട്ടറി ഡോ. അതുല്‍ ഗണത്ര, ഓര്‍ഗനൈസിംഗ് ചെയര്‍ ഡോ. പോള്‍ പി.ജി, ഡോ. സുബാഷ് മല്യ, ഡോ. കല്യാണ്‍
ബര്‍മഡെ, ഡോ. സുധാ ടണ്ടന്‍, ഡോ.സുജല്‍ മുന്‍ഷി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.


Content Highlights: National Conference of IAGE at Kochi, Key Hole Surgery, Endoscopy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented