
Representative Image | Photo: Gettyimages.in
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പിനുശേഷം ഉണ്ടായ പാർശ്വഫലങ്ങളെക്കുറിച്ച് വിദഗ്ധസംഘം പഠനം നടത്തും. ഇതിനായുള്ള ദേശീയ സമിതിക്ക് (നാഷണൽ കമ്മിറ്റി ഓൺ അഡ്വേഴ്സ് ഇഫക്ട്സ് ഫോളോയിങ് ഇമ്മ്യൂണൈസേഷൻ)കീഴിലായിരിക്കും പഠനം. ആസ്ട്രാ സെനെക്കയുടെ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച ഏതാനും ചിലർക്ക് രക്തം കട്ടപിടിച്ച സംഭവം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും കോവിഷീൽഡും കോവാക്സിനും സ്വീകരിച്ചവരിൽ ചെറിയതോതിൽ ആയാൽപ്പോലും പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത്.
ഇന്ത്യയിൽ ഇതിനകം വിതരണം ചെയ്ത വാക്സിന്റെ 90 ശതമാനവും കോവിഷീൽഡ് ആണ്. യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഉപയോഗിച്ചതിനെക്കാൾ കൂടുതൽ ഡോസ് കോവിഷീൽഡ് ഇന്ത്യയിൽ നൽകിക്കഴിഞ്ഞു. രക്തം കട്ടപിടിച്ച കേസുകൾ ഇവിടെ കാര്യമായി റിപ്പോർട്ടുചെയ്തിട്ടില്ല.
Content Highlights: National Committee to study side effects of vaccine, Health, Covid19, Corona Virus
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..