റാമത് ആയുര്‍വേദ ദിനാചരണത്തിന്റെയും ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികളുടെയും സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 2ന് തിരുവനന്തപുരത്ത് ആയുഷ്- ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി വീണ ജോര്‍ജ്നിര്‍വ്വഹിക്കും. 'പോഷണത്തിന് ആയുര്‍വേദം'  എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം. ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികളാണ് ആയുഷ് വകുപ്പ് ഈ വിഷയത്തെ അടിസ്ഥാനമാക്കി നാഷണല്‍ ആയുഷ് മിഷന്‍, ഐ.എസ്.എം വകുപ്പ്, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ് എന്നീ വകുപ്പുകളുമായും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. 

ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, സൂതികകള്‍ എന്നീ വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പൊതുവായി നടപ്പിലാക്കാവുന്ന പ്രവര്‍ത്തനങ്ങളുടെയും പരിപാടികളുടെയും രൂപരേഖ തയ്യാറാക്കുന്നതിനും കാലികപ്രസക്തമായ ആഹാരരീതികള്‍ അവതരിപ്പിക്കുന്നതിനുമായി ആയുഷ് വകുപ്പിലെയും വനിതാ ശിശു വികസന വകുപ്പിലെയും വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാല സംഘടിപ്പിക്കുന്നു. 

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ 33,115 അംഗനവാടികളും കേന്ദ്രീകരിച്ച് പോഷണ സംബന്ധമായ ആയുര്‍വേദ അറിവുകള്‍ പകര്‍ന്നു നല്കുകയും പ്രായോഗികമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്ശില്പശാലയെ തുടര്‍ന്ന് ഈ മേഖലയില്‍ ആദ്യഘട്ടത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യമേഖലയിലെ 2000 ത്തോളം ഡോക്ടര്‍മാരാണ് ഈ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കുട്ടികളുടെയും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഗര്‍ഭിണികളുടെയും സൂതികകളുടെയും ആരോഗ്യ സംരക്ഷണണത്തിന് പോഷണ സംബന്ധമായ ആയുര്‍വേദ അറിവുകളും രീതികളുംഫലപ്രദമായി ഉപയോഗിക്കുന്നതിനുംആരോഗ്യ ജീവിതത്തിന് സഹായകമായ ആയുര്‍വേദ ജീവിതചര്യകള്‍ പരിചയപ്പെടുത്തുന്നതിനും ഉതകുന്ന കാര്യങ്ങളാണ് ബോധവല്‍ക്കരണ ക്ലാസുകളില്‍ ഉള്‍പ്പെടുത്തുന്നത്. 

ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ശില്പശാലയുടെയും കുട്ടികളിലെ കോവിഡ്  പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള ആയുര്‍വേദ പദ്ധതിയായ കിരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 2ന് ആയുര്‍വേദ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനത്തോടൊപ്പം ബഹു. ആരോഗ്യ- ആയുഷ് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിക്കും.

Content Highlights: National Ayurveda Day 2021 inauguration, Ayurveda