ഒട്ടാവ: കനേഡിയൻ പ്രവിശ്യയായ ന്യൂ ബ്രുൻസ്‌വിക്കിൽ നാഡീസംബന്ധമായ അജ്ഞാതരോഗം പടർന്നുപിടിക്കുന്നുവെന്ന് ആരോഗ്യരംഗത്തെ വിദഗ്ധരുടെ മുന്നറിയിപ്പ്. രണ്ടുകൊല്ലത്തോളമായി ആരോഗ്യവിദഗ്ധരെ കുഴപ്പത്തിലാക്കുന്ന രോഗം ഭാവിയിൽ വലിയഭീഷണി ഉയർത്തുമോയെന്ന ആശങ്കയാണ് ഇവർ പങ്കിടുന്നത്.

പെട്ടെന്ന് ഭാരം കുറയുക, ഉറക്കമില്ലായ്മ, മതിഭ്രമം, ചിന്തിക്കാനുള്ള ബുദ്ധിമുട്ട്, ചലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. നിലവിൽ 48 പേരിൽ ലക്ഷണങ്ങൾ കണ്ടെത്തിയെന്നാണ് ഔദ്യോഗികകണക്ക്. എന്നാൽ, 150-ലേറെപ്പേർക്കുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വളരെ വേഗത്തിലാണ് രോഗം പ്രത്യക്ഷപ്പെടുന്നത്.

ഒരു കുടുംബത്തിൽ മറവിരോഗത്തിന്റെ ആരംഭഘട്ടത്തിലുള്ള ഒരാൾക്കാണ് ആദ്യം ലക്ഷണങ്ങൾ കണ്ടത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയിലും വീട്ടുജോലിക്കാരിയിലും മറവിയും മതിഭ്രമവും കണ്ടെത്തി. അതിനാൽ, ജനിതകകാരണങ്ങളല്ല,

മറിച്ച് പാരിസ്ഥിതികകാരണങ്ങളായിരിക്കാം രോഗത്തിനുപിന്നിലെന്നാണ് അനുമാനം. 20 വയസ്സുമുതലുള്ളവരിൽ ലക്ഷണങ്ങൾ കാണുന്നുണ്ട്.

Content Highlights: mysterious brain illness reported in canada mysterious brain syndrome, neurological disorders