കേരളത്തിൽ തക്കാളിപ്പനി പടരുന്നു; ജാഗ്രത വേണമെന്ന് റിപ്പോർട്ട്


സംസ്ഥാനത്ത് കൊല്ലത്താണ് കൂടുതല്‍ രോഗികള്‍.

പ്രതീകാത്മക ചിത്രം | Photo: P.T.I.


ന്യൂഡല്‍ഹി : കേരളത്തില്‍ തക്കാളിപ്പനി പടരുന്നതില്‍ ജാഗ്രതവേണമെന്ന് പ്രമുഖ മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പഠനറിപ്പോര്‍ട്ട്.

കോവിഡ് നാലാം തരംഗത്തിനുശേഷം കേരളത്തില്‍ പുതിയൊരു പകര്‍ച്ചവ്യാധി വൈറസ് റിപ്പോര്‍ട്ടു ചെയ്യുന്നതായി പരാമര്‍ശിച്ചാണ് പഠനറിപ്പോര്‍ട്ട് ആരംഭിക്കുന്നത്. തമിഴ്നാട്, ഒഡിഷ, കര്‍ണാടക എന്നിവിടങ്ങളില്‍ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും കേരളത്തിലാണ് ഇത് കൂടുതല്‍.



സംസ്ഥാനത്ത് കൊല്ലത്താണ് കൂടുതല്‍ രോഗികള്‍. മേയ് ആറിനും ജൂലായ് 26-നുമിടയില്‍ 82 കേസുകളാണ് കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചല്‍, ആര്യങ്കാവ്, നെടുവത്തൂര്‍ മേഖലയിലാണ് കൂടുതല്‍ കേസുകളും. കൂടുതലും അഞ്ചുവയസ്സില്‍ താഴെയുള്ളവരിലാണ് രോഗം. പനി, ശരീര വേദന, വസൂരിക്ക് സമാനമായ വ്രണങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഒഡിഷയിലും 26 പേരില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. കോവിഡിന് സമാനമായ രോഗലക്ഷണങ്ങളുണ്ടെങ്കിലും സാര്‍സ് കോവ് -2 വൈറസുമായി ഇതിന് ബന്ധമില്ല. ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയുടെ പരിണതഫലമായും രോഗം ബാധിക്കുന്നുണ്ട്. സാധാരണ ഏഴ് - പത്ത് ദിവസംകൊണ്ട് ഭേദമാകുന്ന തക്കാളിപ്പനിക്ക് നിലവില്‍ മരുന്നില്ല. എന്നാല്‍, സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: mouth foot hand disease, need alert in kerala, health, lancet study


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented