പ്രതീകാത്മക ചിത്രം | Photo: A.N.I
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് ജനിതകശ്രേണീകരണ പരിശോധനയില്‍ 90 ശതമാനവും ഒമിക്രോണാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതുകൊണ്ട് ഇപ്പോഴുള്ളത് ഒമിക്രോണ്‍ വ്യാപനം എന്നുതന്നെ അനുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളം ഇപ്പോഴുള്ള കോവിഡ് വ്യാപനം ഒമിക്രോണ്‍ വകഭേദമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.
'ആശങ്കവേണ്ടാ ആശുപത്രികള്‍ സജ്ജം'
തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യസംവിധാനങ്ങളും സജ്ജമാണെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വീണാ ജോര്‍ജ്.
ഐ.സി.യു. കിടക്കകളും മറ്റു സൗകര്യങ്ങളും ആവശ്യത്തിനുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ബാധിതരും അല്ലാത്തവരുമായി 43 ശതമാനം പേര്‍മാത്രമേ ഐ.സി.യു. കിടക്കകളിലുള്ളൂ. വെന്റിലേറ്റര്‍ ഉപയോഗം കുറഞ്ഞു.
രണ്ടാംതരംഗത്തിനുശേഷം മെഡിക്കല്‍ കോളേജുകളില്‍മാത്രം 1588 കിടക്കകള്‍ അധികമായി ഒരുക്കി. 222 വെന്റിലേറ്ററുകളും പുതുതായി സ്ഥാപിച്ചു. ഐ.സി.യു. കിടക്കകള്‍ 239 എണ്ണം പുതുതായൊരുക്കി. 1168 പോസ്റ്റ് കോവിഡ് ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
സര്‍ക്കാര്‍ മെഡി. കോളേജുകഅര്‍ബുദ ചികിത്സയ്ക്ക് ജില്ലകളില്‍ സംവിധാനം ജില്ലാ കാന്‍സര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ ആരോഗ്യവകുപ്പിനു കീഴിലുള്ള 24 ആശുപത്രികളില്‍ അര്‍ബുദ ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ആര്‍.സി.സി., മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുമായി ചേര്‍ന്ന് തുടര്‍ചികിത്സ നല്‍കും.
ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സ് വഴി രോഗികളുടെ ചികിത്സാവിവരം അതത് കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് നല്‍കിയാണ് ചികിത്സ ഏകോപിപ്പിക്കുന്നത്.
വീടുകളില്‍ മരുന്നെത്തിക്കും
ജീവിതശൈലീ രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചുനല്‍കും.
മാനസികപിന്തുണ നല്‍കും
ആരോഗ്യവകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി രോഗബാധിതര്‍ക്ക് സാമൂഹിക, മാനസിക പിന്തുണ നല്‍കാനുള്ള നടപടി ശക്തിപ്പെടുത്തി. ഇതിന് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 957 മാനസികാരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കി. വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലും ഐസൊലേഷനിലും കഴിയുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദം, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
Content highlights: most of the covid cases in kozhikode reported as omicron hospitals are ready to occupy covid patients
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..