മലമ്പനിക്കെതിരേ കൊതുകുപരീക്ഷണം; ജനിതകമാറ്റം വരുത്തിയ കൊതുകളെ തുറന്ന് വിടാൻ ശാസ്ത്രജ്ഞർ


പുറംലോകത്ത് സുരക്ഷിതമാണെന്ന് ഉറപ്പിക്കാനായാല്‍ മലമ്പനി നിര്‍മാര്‍ജനത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമായിരിക്കും ഇതെന്ന് ഗവേഷകര്‍ പറയുന്നു.

പ്രതീകാത്മക ചിത്രം | Photo: A.P.

ലണ്ടന്‍: മലമ്പനിക്കു കാരണമാകുന്ന ഏകകോശ പരാദങ്ങളെ ചെറുക്കാന്‍ സഹായിക്കുംവിധം കൊതുകുകളില്‍ ജനിതകമാറ്റം വരുത്തുന്നതിന്റെ സാധ്യതതേടി ശാസ്ത്രജ്ഞര്‍.

പ്ലാസ്മോഡിയം പാരസൈറ്റുകളാണ് മലേറിയ അഥവാ മലമ്പനിക്ക് കാരണം. അനോഫിലിസ് പെണ്‍കൊതുകുകളാണ് രോഗം പടര്‍ത്തുന്നത്. ജനിതകമാറ്റം വരുത്തിയ കൊതുകുകള്‍ക്ക് രോഗകാരികള്‍ക്കെതിരേ പ്രത്യേക ലായനി ഉത്പാദിപ്പിക്കാന്‍ കഴിയും. അതുകൊണ്ട് കൊതുക് കടിച്ചാലും രോഗം മനുഷ്യരിലേക്ക് പകരില്ല.



ആഫ്രിക്കയിലെ മലമ്പനിബാധിത പ്രദേശങ്ങളില്‍ കൊതുകുകളിലെ ജനിതക മാറ്റത്തിന്റെ സാധ്യത മനസ്സിലാക്കുന്നതിന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് കീഴിലുള്ള ഡിസീസ് മോഡലിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ മാതൃക തയാറാക്കി. വ്യാപനത്തോത് കൂടുതലുള്ള സ്ഥലങ്ങളില്‍പ്പോലും രോഗനിയന്ത്രണത്തിന് ഈ സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് നിഗമനം. വിശദാംശങ്ങള്‍ സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷണശാലയിലെ ഫലങ്ങള്‍ പ്രതീക്ഷനല്‍കുന്നതാണ്. പുറംലോകത്ത് സുരക്ഷിതമാണെന്ന് ഉറപ്പിക്കാനായാല്‍ മലമ്പനി നിര്‍മാര്‍ജനത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമായിരിക്കും ഇതെന്ന് ഗവേഷകര്‍ പറയുന്നു.

ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ 'ട്രാന്‍സ്മിഷന്‍: സീറോ' സംഘത്തിലുള്ള ഗവേഷകര്‍ അനോഫിലിസ് ഗാംബെ എന്നയിനം കൊതുകില്‍ മലേറിയക്ക് കാരണമാകുന്ന പരജീവികളെ ചെറുക്കുംവിധം ജനിതകമാറ്റം വരുത്തിയിരുന്നു.

Content Highlights: to ward off malaria, genetically modified mosquitoes, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented