സംസ്ഥാനത്ത് കൊതുകുജന്യ രോഗങ്ങൾ പെരുകുന്നു; ഈ വർഷം മരണപ്പെട്ടത് 18 പേർ


ഇന്ന് ലോക കൊതുകുദിനം

പ്രതീകാത്മക ചിത്രം | വര: എൻ.എൻ. സജീവൻ

പാലക്കാട്: സംസ്ഥാനത്ത് കൊതുകുജന്യരോഗങ്ങള്‍ വിട്ടൊഴിയുന്നില്ല. ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും കൊതുകുജന്യരോഗങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈവര്‍ഷം ഇതുവരെ 2,657 പേരാണ് കൊതുകുജന്യരോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയത്. 18 പേര്‍ മരിച്ചു.

ഡെങ്കിപ്പനി ബാധിച്ചാണ് കൂടുതല്‍പേര്‍ (2,434) ചികിത്സ തേടിയത്. ഇതില്‍ 18 പേര്‍ മരിച്ചു. മലേറിയ ബാധിച്ച് 177 പേരും ചിക്കുന്‍ഗുനിയ ബാധിച്ച് 46 പേരും ചികിത്സ തേടി. ജനുവരി ഒന്നുമുതല്‍ ഓഗസ്റ്റ് 16 വരെയുള്ള കണക്കാണിത്.



2021-ല്‍ ഇതേ കാലയളവില്‍ 2,831 പേരാണ് കൊതുകുജന്യരോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയത്. 22 പേര്‍ മരിച്ചു. മലേറിയ-164, ഡെങ്കിപ്പനി-2,389, ചിക്കുന്‍ഗുനിയ-278 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍. ഡെങ്കിപ്പനി ബാധിച്ച് 21 പേരും മലേറിയ ബാധിച്ച് ഒരാളുമാണ് മരിച്ചത്.

ലോക കൊതുകുദിനത്തോടനുബന്ധിച്ച് ഇത്തവണ ബ്ലോക്ക്പഞ്ചായത്തുതലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. ഓരോ ജില്ലയിലെയും കൊതുകുജന്യരോഗങ്ങളുടെ ഉയര്‍ന്ന രോഗസാധ്യതാമേഖല കണക്കാക്കിയാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Content Highlights: mosquito day, mosquito diseases increasing in kerala, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented